Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 4:50 am
  • 29th September, 2026
  • Scattered Clouds
24.36°C24.36°C
  • Humidity: 95 %
  • Wind: 0.81 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ബ്രേക് ഫാസ്റ്റ് എന്നാണ് പേര്. അതായത്, ഒരു രാത്രി മുഴുവന്‍ നീണ്ട ഉപവാസം അവസാനിപ്പിക്കല്‍. ബ്രേക് ഫാസ്റ്റ് ഒരു കാരണവശാലും ഒഴിവാക്കരുത്. ഒരു പകല്‍നേരത്തിന്റെ മുഴുവന്‍ പ്രസരിപ്പിനും ഉന്മേഷത്തിനും ആരോഗ്യത്തിനും അടിസ്ഥാനം പ്രഭാത ഭക്ഷണമാണ്. ബ്രേക് ഫാസ്റ്റും ലഞ്ചും കൂടി ചേര്‍ത്ത് ബ്രഞ്ച് ആക്കുന്നവര്‍ അള്‍സര്‍ മുതല്‍ അസ്ഥികളുടെ ബലക്കുറവ് വരെയുള്ള പ്രശ്‌നങ്ങളെയാണ് ക്ഷണിച്ചുവരുത്തുന്നത്. ബ്രേക് ഫാസ്റ്റ് ഒഴിവാക്കുന്നവരില്‍ ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യത അധികമാണ്. ഉത്കണ്ഠ, പരിമുറുക്കം, അമിത രക്തസമ്മര്‍ദ്ദം തുടങ്ങിയ പ്രശ്‌നങ്ങള്‍ വേറെ.

രാവിലത്തെ ഭക്ഷണം കഴിച്ചില്ലെങ്കില്‍ അന്നു മുഴുവന്‍ അതിന്റെ മന്ദതയും ഉത്സാഹക്കുറവും നിലനില്‍ക്കും. വിദ്യാര്‍ത്ഥികള്‍ ബ്രേക് ഫാസ്റ്റ് മുടക്കുകയേ ചെയ്യരുത് ഇത് ഓര്‍മ്മക്കുറവിന് കാരണമാവുകയും പഠനത്തിന്റെ മികവിനെ ബാധിക്കുകയും ചെയ്യും. ഡയറ്റിംഗിന്റെ  ഭാഗമായി പ്രഭാത ഭക്ഷണം ഒഴിവാക്കുന്നവരുണ്ട്. ഉദ്ദേശിക്കുന്ന ഫലം കിട്ടില്ലെന്നു മാത്രമല്ല, അമിത വണ്ണം എന്ന വിപരീതഫലത്തിന് കാരണമാവുകയും ചെയ്യും.

പ്രഭാത ഭക്ഷണം ഒഴിവാക്കുന്നവരില്‍ ദഹനപ്രശ്‌നങ്ങളും അസിഡിറ്റിയും സാധാരണമാണ്. എന്തെങ്കിലും കഴിച്ചെന്നു വരുത്തിത്തീര്‍ത്ത്, ബ്രേക് ഫാസ്റ്റ് വഴിപാടാക്കിയിട്ടും കാര്യമില്ല. രാവിലെ സമീകൃതാഹാരം തന്നെ വേണം. അന്നത്തേക്കു മുഴുവനുമുള്ള ഊര്‍ജ്ജമാണ് അവിടെനിന്ന് ആരംഭിക്കേണ്ടത്.
ആരോഗ്യകരമായ ചില നാടന്‍ പ്രഭാത ഭക്ഷണങ്ങള്‍ ഇതാ:
ഇഡ്ഡലി, കടലക്കറി, പഴം
ഇഡ്ഡലി, സാമ്പാര്‍, പഴം 
ദോശ, കടലക്കറി, പഴം
ഏത്തയ്ക്ക പുഴുങ്ങിയത്, മുട്ട, പാല്‍
പുട്ട്, പയര്‍, ഏത്തപ്പഴം
ഇടിയപ്പം, ഗ്രീന്‍പീസ്, മുട്ട പുഴുങ്ങിയത്
അപ്പം, വെജിറ്റബിള്‍ സ്റ്റൂ, മുട്ട പുഴുങ്ങിയത്
അപ്പം  മുട്ടക്കറി, പഴം 
ഉപ്പുമാവ്, പഴം, മുട്ട പുഴുങ്ങിയത്‌

Readers Comment

Add a Comment