Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 1:11 am
  • 30th June, 2026
  • Overcast Clouds
23.68°C23.68°C
  • Humidity: 94 %
  • Wind: 1.1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഇന്ന് മാതൃദിനം. ഭൂമിയിലെ മാലാഖാമാരായ അമ്മമാർ നിത്യവും മക്കൾക്കായി അവരുടെ പ്രീയപ്പെട്ട വിഭവങ്ങൾ ഉണ്ടാക്കുമ്പോൾ ഇന്നൊരു ദിവസമെങ്കിലും മക്കൾ അമ്മമ്മാർക്കുവേണ്ടി നല്ലൊരു വിഭവം പാചകം ചെയ്യേണ്ടതല്ലേ? ഇതാ അമ്മയെ അമ്പരപ്പിക്കാൻ ഒരു കിടിലൻ ഡെസേർട്ട്. മിക്കവാറും വീടുകളിൽ സുലഭമായി ലഭിക്കുന്ന പാഷൻ ഫ്രൂട്ടാണ് ഈ വിഭവത്തിന്റെ പ്രധാന ചേരുവ. ഈ ഐസ്ക്രീം തയ്യാറാക്കാനായി പാഷൻഫ്രൂട്ടിന്റെ അരക്കപ്പ് പൾപ്പ് മതിയാകും. നന്നായി അടിച്ച മൂന്നു മുതൽ നാലു മുട്ടയും പഞ്ചസാരയും അരക്കപ്പ് വെണ്ണയും വളരെക്കുറച്ച് നാരങ്ങാ നീരുമാണ് ഐസ്ക്രീം ഉണ്ടാക്കാൻ ആവശ്യമുള്ള മറ്റ് ചേരുവകൾ. ആദ്യമായി ഒരു വലിയ പാത്രത്തിൽ വെള്ളമെടുത്ത് അടുപ്പിൽ ചൂടാക്കാനായി വെക്കുക. ഇതിന് മുകളിലായി ഒരു പാൻ വെയ്ക്കുക. പാത്രത്തിലെ വെള്ളം പാനിന്റെ അടിഭാഗത്ത് മുട്ടാതിരിക്കാൻ പ്രത്യേകം ശ്രദ്ധക്കണം. ശേഷം പാനിലേക്ക് അരക്കപ്പ് വെണ്ണ ചേർക്കുക. വെണ്ണ ഉരുകുന്നതിനനുസരിച്ച് പഞ്ചസാര ചേർത്തുകൊണ്ടിരിക്കുക. കാൽ കപ്പ് പഞ്ചസാര മുഴുവൻ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. അമിതമായി ചൂട് കൊള്ളാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. അടുപ്പ് മീഡിയം ഫ്ലെയ്മിൽ വെച്ചാൽ മതിയാകും. തുടർന്ന് പാഷൻ ഫ്രൂട്ട് പൾപ്പും രണ്ട് ടേബിൾ സ്പൂൺ നാരങ്ങാ നീരും മുട്ടയും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ഈ മിശ്രിതം കട്ടികൂടി ക്രീം രൂപത്തിലാകുന്നത് വരെ തടി  സ്പൂൺ ഉപയോഗിച്ച് ചെറുതായി ഇളക്കിക്കൊണ്ടിരിക്കുക. ശേഷം ഫ്രിഡ്ജിൽ വെച്ച് നന്നായി തണുപ്പിച്ച്  ബൗളുകളിലാക്കി വിളമ്പാം.  

Readers Comment

Add a Comment