Forecast Weather using OpenWeatherMap with PHP

Kerala

  • Friday 6:26 pm
  • 15th May, 2026
  • Moderate Rain
30.82°C30.82°C
  • Humidity: 93 %
  • Wind: 0.96 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News TrivandrumFoodandFit,corn,benefits,for health,many disease,i2inews

ചോളം ഇഷ്ടപ്പെടാത്തവരായി ആരും തന്നെ ഉണ്ടാവില്ല, ഇഷ്ടമില്ലാത്തവർ  വിരളമായിരിക്കും. കാണാൻ ഭംഗിയുള്ള ചോളം രുചിയുടെ കാര്യത്തിലും ഒട്ടും പിന്നിൽ അല്ല. പോഷകഗുണങ്ങളുടെ കലവറയാണ് ചോളം. . പഞ്ചാബ്, ഹരിയാന, ബംഗാൾ, ഉത്തർപ്രദേശ്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലാണ്  ചോളം പ്രധാനമായി കൃഷി ചെയ്‌തു വരുന്നത്. 

വിറ്റാമിൻ, ഫെെബർ, മിനറൽസ് എന്നിവയുടെ കലവറയാണ് ചോളം. അതു മാത്രമല്ല ചോളത്തില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുള്ളതിനാൽ മലബന്ധം തടയുകയും ദഹനം കാര്യക്ഷമമാക്കുകയും ചെയ്യുന്നു. ഹൃദയാരോഗ്യം വർധിപ്പിക്കുന്നതിനും ചോളം കഴിക്കുന്നത് ഉത്തമമാണ്. അനീമിയ പോലുള്ള രോഗങ്ങൾ തടയുന്നതിനും ചോളം നല്ലതാണ്. 
 
ആന്റി ഓക്സിഡന്റ് അടങ്ങിയ ചോളം ക്യാൻസറിനെ പ്രതിരോധിക്കുന്നതിനും ഉത്തമമാണ് . പ്രമേഹരോ​ഗികൾ ദിവസവും അൽപം ചോളം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും.  കാര്‍ബോഹൈഡ്രേറ്റുകളും പ്രോട്ടീനും ഇതില്‍ ധാരാളം അടങ്ങിയിട്ടുണ്ട്.ഇതിന്റെ മഞ്ഞ വിത്തുകളില്‍ ധാരാളം അരിറ്റനോയിഡുകള്‍ അടങ്ങിയിരിക്കുന്നതിനാൽ കണ്ണിന്റെ ആരോഗ്യത്തിനും നല്ലതാണ്.

അമിത വണ്ണം മൂലം ബുദ്ധിമുട്ടുന്നവരുണ്ടെങ്കിൽ  അൽപ്പം വെളിച്ചെണ്ണ ചേർത്ത് ചോളം കഴിക്കുന്നത് തടി കുറയ്ക്കാൻ സഹായിക്കും.ചോളത്തിൽ നാരങ്ങാ നീരൊഴിച്ച്, ആവിൽ വേവിച്ച് കഴിക്കുന്നതും ഉത്തമമാണ്. 
 ഗർഭിണികൾക്കും ചോളം കഴിക്കുന്നത് വളരെ നല്ലതാണ്, ഗർഭസ്ഥ ശിശുവിന് മികച്ചപോഷണം ലഭിക്കുന്നതിന്  ഇത് സഹായിക്കുന്നു.

Readers Comment

Add a Comment