Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 2:20 am
  • 30th June, 2026
  • Overcast Clouds
23.68°C23.68°C
  • Humidity: 94 %
  • Wind: 0.49 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News TrivandrumFoodandfit,new coffee,chocolate cold cofee,making,delicious drink,i2inews

ഡാൽഗോണ കോഫീ സോഷ്യൽ മീഡിയയിൽ തരംഗം ആയി മാറിയിരുന്നു. എന്നാൽ നിരന്തരം അത് പാകം ചെയ്യുന്നതിലൂടെ‌ മടുപ്പ് തോന്നിയവർ ഒരുപാട് ഉണ്ട്. അതിനാൽ ഡാൽഗോണ പോലെ വെറൈറ്റി ആയി കോഫി പൗഡർ കൊണ്ട് എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റിയ ഒന്നാണ് ചോക്ലേറ്റ് കോൾഡ് കോഫീ.

അതികരിക്കാൻ പറ്റാത്ത ചൂട് കാരണം, ചൂടോടു കൂടിയുള്ള കോഫിയും ചായയും കുടിക്കാൻ പലരും മടിക്കുന്നു. എന്നാൽ അങ്ങനെ ഉള്ളവർക്ക് വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന ഒന്നാണ് ചോക്ലേറ്റ് കോൾഡ് കോഫീ. .

ആവിശ്യമായ ചേരുവകൾ...

കാപ്പിപ്പൊടി                  രണ്ട് ടീസ്പൂണ്‍
പാല്‍                                 ഒരു കപ്പ്‌
ചോക്ലേറ്റ്                          രണ്ട് സ്‌കൂപ്പ്
പഞ്ചസാര                      ആവശ്യത്തിന്‌
ചോക്ലേറ്റ് സോസ്          ഒരു ടീസ്പൂണ്‍ (വേണം എങ്കിൽ)
ഐസ്‌ക്യൂബ്                  പാകത്തിന്‌

കാപ്പിപ്പൊടി, പാൽ ,ചോക്ലേറ്റ് ,പഞ്ചസാര ചേർത്ത് മിക്സിയിൽ നല്ലോണം അടിച്ചെടുക്കുക. ശേഷം ഐസ് ക്യൂബ് ഇട്ട് ഒന്നുടെ നല്ലോണം ചേർത്ത് ഇളക്കുക. ഇതിൽ വേണം എങ്കിൽ ഒരു സ്‌കൂപ് ഐസ് ക്രീം അല്ലെങ്കിൽ ചോക്ലേറ്റ് സിറപ്പ് കൂടി ചേർക്കാവുന്നതാണ്. 

വേഫേർസും കുറച്ച് കാപ്പി പൊടി മുകളിലായി ഇട്ട് ഡെക്കറേറ്റ് ചെയ്‌താൽ ചോക്ലേറ്റ് കോൾഡ് കോഫി  കുറച്ചു കൂടി കാണാൻ ഭംഗിയാകും. ഇത് കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ട്ടപെടും എന്നതിലും സംശയം വേണ്ട.

 

 

Readers Comment

Add a Comment