Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 9:46 am
  • 16th April, 2024
  • Overcast Clouds
31.82°C29.84°C
  • Humidity: 65 %
  • Wind: 0.22 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News TrivandrumFoodandfit,bittergourd,benefits,health,routine diet,i2inews

കയ്പ്പെന്ന ഒറ്റ കാരണത്താൽ ഏറെ ഗുണങ്ങൾ ഉള്ള പാവക്കയെ മിക്കവരും വാങ്ങാനും പാകം ചെയ്‌തു കഴിക്കാനും മടിക്കുന്നു. കുട്ടികൾ പോലും  പാവക്ക ഒരു തവണ രുചിച്ചാൽ പിന്നെ ആ വഴിക്ക് പോലും പോകില്ല. എന്നാൽ നമ്മുടെ വീട്ടിൽ മുതിർന്നവർ ആരെങ്കിലും ഉണ്ടെങ്കിൽ അവർക്ക് ചിലപ്പോ പാവക്കയുടെ ഗുണങ്ങൾ എന്തൊക്കെയെന്നും എത്ര മാത്രം ആരോഗ്യത്തിന് ഗുണങ്ങൾ ഉള്ളതാണെന്നും അറിയാൻ സാധ്യതയുണ്ട്. 

പാവക്കയിൽ അടങ്ങിയിരിക്കുന്ന പോഷക ഗുണങ്ങൾ എന്തൊക്കെയെന്ന് നോക്കാം, കാൽസിയം, വിറ്റാമിന് സി, ഫോളിക് ആസിഡ് എന്നിവയൊക്കെയാണ്. പാവക്കയുടെ മറ്റൊരു ഗുണം ഇതിൽ കലോറിയും ഫാറ്റും വളരെ കുറവാണ് എന്നതാണ്.

ദിവസം ഒരു ഗ്ലാസ് പാവയ്ക്ക ജ്യൂസ് കുടിക്കുന്നതിലൂടെ ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ ഇല്ലാതാക്കി നല്ല കൊളസ്ട്രോൾ നിലനിർത്താൻ ഇത് സഹായിക്കുന്നു. പ്രമേഹ രോഗികൾക്ക് ഏറ്റവും നല്ലതാണു പാവയ്ക്ക ജ്യൂസ് എന്ന് മിക്ക ഡോക്ടർമാരും,വൈദ്യന്മാരും അഭിപ്രായപെടുന്നു.

ഹൃദയാഘാതം ,പക്ഷാഘാതം പോലുള്ള അസുഖങ്ങൾ വരാതിരിക്കാൻ പാവയ്ക്ക കഴിക്കുന്നത് ​ഗുണം ചെയ്യും. 

ഫാറ്റി ലിവർ ഉള്ളവർക്കും പാവയ്ക്ക ജ്യൂസ് വളരെ ഉത്തമമാണ്. അതുപോലെ കരളിനെ സംരക്ഷിക്കാനും മിടുക്കനാണ് പാവയ്ക്ക.

തടി കുറയ്ക്കാൻ ഉദ്ദേശിക്കുന്നവർ ഉണ്ടെങ്കിൽ ദിവസവും പാവയ്ക്ക ജ്യൂസായോ അല്ലാതെയോ കഴിക്കാം. പാവയ്ക്കയിൽ കലോറി, കൊഴുപ്പ്, കാർബോഹൈഡ്രേറ്റുകൾ എന്നിവയുടെ അളവ് കുറവാണ്. ശരീരത്തിലെ അനാവശ്യ കൊഴുപ്പ്  ഇല്ലാതാക്കാനുള്ള കഴിവ് പാവയ്ക്കയിലുണ്ട്.

ഈ ഒരു സമയത്ത് നമുക്ക് ഏറ്റവും കൂടുതൽ വേണ്ട ഒന്നാണ് പ്രതിരോധ ശേഷി. പാവയ്‌ക്ക കഴിക്കുന്നതിലൂടെ നമ്മുടെ പ്രതിരോധ  ശേഷി കൂട്ടാൻ സാധിക്കുന്നു. ശരീരത്തിലെ അണുക്കളെ നശിപ്പിച്ച് ദഹന സംബന്ധിതമായ പ്രശ്‌നങ്ങൾക്ക് വരെ പാവയ്‌ക്ക പരിഹാരം കണ്ടെത്തുന്നു.

ഇനി പാവയ്ക്ക ജ്യൂസ് കുടിക്കാൻ താത്പര്യം ഇല്ലാത്തവർക്ക് മെഴുക്കുപെരട്ടിയോ, ഉപ്പെരിയോ ആക്കി കഴിക്കാവുന്നതാണ്. കുട്ടികൾക്ക് ചോറിന്റെ കൂടെ കൂട്ടി കൊടുക്കുന്നത് അമിതമായ കയ്പ്പ് അനുഭവപ്പെടില്ല. മുതിർന്നവർ എണ്ണയിൽ പാകം ചെയ്‌തു കഴിക്കുന്നതിനെ കാൽ ഗുണം വെറുതെ കഴിക്കുന്നതോ ജ്യൂസ് ആക്കി കുടിക്കുന്നതോ തന്നെ ആണ്.

Readers Comment

Add a Comment