Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 4:52 am
  • 29th September, 2026
  • Scattered Clouds
24.36°C24.36°C
  • Humidity: 95 %
  • Wind: 0.81 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മുഖത്ത് ആവി കൊള്ളുന്നത് മുഖചര്‍മ്മത്തിന്റെ സൗന്ദര്യത്തിനും ആരോഗ്യത്തിനും നല്ല വഴിയാണെന്ന് അറിയാമല്ലോ. ഫേഷ്യലുകളില്‍ മുഖത്ത് ആവി കൊള്ളിക്കുന്നത് അതുകൊണ്ടാണ്. ചര്‍മ്മത്തിലെ സുഷിരങ്ങള്‍ തുറന്ന് മാലിന്യങ്ങള്‍ പുറന്തള്ളാന്‍ സഹായിക്കുന്ന മാര്‍ഗമാണ് ആവികൊള്ളല്‍. മാത്രമല്ല, മുഖക്കുരു, ചര്‍മ്മത്തിന്റെ വരള്‍ച്ച, മൃതകോശങ്ങള്‍ എന്നിവയെ അകറ്റുകയും ചെയ്യും.  വെറുതെ ആവി കൊള്ളുന്നതിനു പകരം ഔഷധഗുണമുള്ള ഇലകള്‍, പച്ചമഞ്ഞള്‍ എന്നിവ ചേര്‍ത്ത് തിളപ്പിച്ച വെള്ളത്തില്‍ ആവികൊള്ളുന്നത് ചര്‍മ്മരോഗങ്ങളെ പ്രതിരോധിക്കും.

പത്തു മുതല്‍ പതിനഞ്ച് മിനിട്ട് വരെ ആവി കൊള്ളാം. അമിതമായ ചൂടുള്ള ആവി കൊള്ളരുത്. അത് മുഖചര്‍മ്മത്തിലെ കോശങ്ങള്‍ക്ക് നാശമുണ്ടാക്കും. ആവി കണ്ണില്‍ ഏല്‍ക്കാതിരിക്കാനും ശ്രദ്ധിക്കണം. ആര്യവേപ്പില, പച്ചമഞ്ഞള്‍ എന്നിവ ചേര്‍ത്ത് ആവി കൊള്ളുന്നത് ചര്‍മ്മത്തിലെ അലര്‍ജികളും കുരുക്കളും മാറാനും, മുഖത്തിന് നല്ല നിറവും മൃദുത്വവും കിട്ടാനും സഹായിക്കും. മുഖക്കുരു ഉള്ളവര്‍ക്ക് മികച്ച പ്രതിരോധ മാര്‍ഗമാണ് പേരയില ഇട്ട് തിളപ്പിച്ച വെള്ളം ഉപയോഗിച്ചുള്ള ആവികൊള്ളല്‍. 

മുഖത്തു മാത്രമല്ല. കഴുത്തിലും ആവി കൊള്ളുന്നത് കഴുത്തിന്റെ കറുപ്പുനിറം അകറ്റാനും മൃതകോശങ്ങളെ നീക്കം ചെയ്യാനും സഹായിക്കും. അശോകത്തിന്റെ പൂവ്, തുളസിയില, അരയാലില എന്നിവയിട്ട് തിളപ്പിച്ച വെള്ളം ചേര്‍ത്ത് ആവി കൊള്ളുന്നത് ചര്‍മ്മത്തിന്റെ സൗന്ദര്യം വര്‍ദ്ധിപ്പിക്കും. സുന്ദരിയായിപ്പോകുന്നതില്‍ വിരോധമൊന്നും ഇല്ലാത്തവര്‍ക്ക് ഔഷധ ആവി പരീക്ഷിച്ചുതുടങ്ങാം.

Readers Comment

Add a Comment