Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 6:41 am
  • 15th August, 2026
  • Overcast Clouds
22.82°C22.82°C
  • Humidity: 99 %
  • Wind: 0.8 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
dish

ലോക് ഡൗൺ കാലം പലർക്കും പുതിയ വിഭവങ്ങൾ പരീക്ഷിക്കാനുള്ള അവസരം കൂടിയാണ്. എങ്കിൽ ഒരു  നോർത്ത് ഇന്ത്യൻ വിഭവം പരീക്ഷിച്ച് നോക്കിയാലോ? ഈ വിഭവം ഉണ്ടാക്കാൻ നിങ്ങൾ പാചകത്തിൽ എക്സ്പെർട്ടുകൾ ആകണമെന്നില്ല. നല്ല മടിയുള്ളവർക്കും എളുപ്പത്തിൽ ഉണ്ടാക്കാനാകുന്ന വിഭവം ആണിത്.  
ചിക്കൻ പാർട്ടി സ്റ്റാർ ഡിഷ്
ഈ വിഭവം ഉണ്ടാക്കാൻ അര കിലോ ചിക്കനും തൈരും പഞ്ചസാരയും വറ്റൽ മുളകും വെളുത്തുള്ളിയും മുളകുപൊടിയും ഉപ്പും എണ്ണയും മാത്രമേ ആവശ്യമുള്ളൂ. ചിക്കൻ നന്നായി വൃത്തിയാക്കി പാതിവേവിച്ചശേഷം തൈരും ഉപ്പും മുളകുപൊടിയും നന്നായി തേച്ച് പിടിപ്പിച്ച് മാറ്റിവെയ്ക്കുക. ശേഷം ഒരു പാനിൽ നന്നായി എണ്ണ തിളപ്പിക്കുക. തിളച്ച എണ്ണയിൽ വറ്റൽമുളക് നന്നായി പൊട്ടിച്ചിടുക. പിന്നീട് വെളുത്തുള്ളിയും പഞ്ചസാരയും ചേർക്കാം. പഞ്ചസാര നന്നായി എണ്ണയിൽ അലിഞ്ഞ് വരുന്നത് വരെ അടുപ്പ് ലോ 
ഫ്ലെയ്മിൽ ചൂടാക്കിക്കൊണ്ടിരിക്കുക. പഞ്ചസാര ചൂടായി ബ്രൗൺ നിറത്തിലുള്ള കാരമൽ ആകുമ്പോൾ അതിലേക്ക് മുൻപ് തയ്യാറാക്കി വെച്ച ചിക്കൻ ചേർക്കുക. കുറച്ച് കൂടി തൈര് ഒഴിച്ച് ഇളക്കിയ ശേഷം ആ ഗ്രെവിയിൽ തന്നെ ചിക്കൻ വേകാനായി അനുവദിക്കുക. നന്നായി കുറുകി വരുമ്പോൾ ചൂടോടെ വിളമ്പാം. 

Readers Comment

Add a Comment