Forecast Weather using OpenWeatherMap with PHP

Kerala

  • Friday 6:26 pm
  • 15th May, 2026
  • Moderate Rain
30.82°C30.82°C
  • Humidity: 93 %
  • Wind: 0.96 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ശരീരഭാരം കുറയ്ക്കാന്‍ ധ്യാനത്തിനു കഴിയുമെന്നു പറയുന്നത് വെറുതെയല്ല. മാനസിക പിരിമുറുക്കമുള്ള പലരും അമിതമായി ഭക്ഷണം കഴിക്കുന്നത് കണ്ടിട്ടില്ലേ. ധ്യാനത്തിലൂടെ മാനസിക പിരിമുറുക്കം കുറയുന്നതോടെ അമിതഭക്ഷണം എന്ന ശീലവും മാറിക്കൊള്ളും. അങ്ങനെ ശരീരഭാരവും കുറയും. ഗര്‍ഭിണികളിലെ വിഷാദരോഗ സാദ്ധ്യത കുറയ്ക്കാന്‍ മികച്ച മാര്‍ഗമാണ് ധ്യാനം. വിദ്യാര്‍ത്ഥികളിലെ മാനസിക സമ്മര്‍ദവും ഉത്കണ്ഠയും വിഷാദവും അകറ്റി പഠനം രസകരമാക്കും. 

വലിഞ്ഞു മുറുകിയ മനസും ചിരിയില്ലാത്ത മുഖവും നമ്മുടെ സൗന്ദര്യവും  ആകര്‍ഷണീയതയും ചോര്‍ത്തിക്കളയും. പലതരം രോഗങ്ങളുണ്ടാക്കി ശരീരവും പിണങ്ങിമാറും. മാനസിക പിരിമുറുക്കം പല രോഗങ്ങള്‍ക്കും കാരണമാകുന്നതായി പഠനങ്ങള്‍ വ്യക്തമാക്കുന്നു. മനസിനെ തണുപ്പിക്കാനും രോഗങ്ങളകറ്റാനും മികച്ച മാര്‍ഗമാണ് ധ്യാനം. ധ്യാനം മനസിന് ശാന്തതയ്‌ക്കൊപ്പം നല്ല ഉറക്കവും നല്‍കും. തലച്ചോറിന്റെ പ്രവര്‍ത്തനക്ഷമത കൂട്ടാനും മികച്ച ഓര്‍മ്മശക്തി കൈവരിക്കാനും ധ്യാനം പോലെ മികച്ചൊരു മാര്‍ഗമില്ല. 

ധ്യാനം ശീലിച്ചവര്‍ക്ക് ആസ്വാദന ക്ഷമതയും കൂടുതലായിരിക്കും. സംഗീതം, കിളികളുടെ ശബ്ദം, പൂക്കളുടെ ഭംഗി, അരുവിയുടെ ഒഴുക്ക് എന്നു വേണ്ട ഒരു ഇലയനക്കം പോലും അനുഭൂതി പകരും. അവര്‍ പ്രകൃതിയെയും ചുറ്റുമുള്ള സകലതിനെയും സ്‌നേഹിക്കും. സൈക്കോളജിക്കല്‍ സയന്‍സിലെ പഠനങ്ങള്‍ പറയുന്നത് ധ്യാനം വികാരങ്ങളെ നിയന്ത്രിക്കുമെന്നാണ്.

Readers Comment

Add a Comment