Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 2:01 am
  • 15th August, 2026
  • Overcast Clouds
23.82°C23.82°C
  • Humidity: 94 %
  • Wind: 0.83 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഓറഞ്ച് ഏറ്റവും കൂടുതല്‍ വിറ്റുപോകുന്നത് എവിടെയെന്ന് എല്ലാവര്‍ക്കുമറിയാം- ആശുപത്രികള്‍ക്കു മുന്നിലെ ഫ്രൂട്‌സ് സ്റ്റാളില്‍ നിന്ന്! രോഗിയെ കാണാന്‍ പോകുമ്പോള്‍ രണ്ടുകിലോ ഓറഞ്ച് കൂടി കൈയില്‍ കരുതുന്നത് നമുക്ക് ശീലമായിപ്പോയി. ആ പേരുദോഷം മുഴുവന്‍ കിട്ടിയത് ഓറഞ്ചിനാണ്. ഓറഞ്ച് കഴിക്കാന്‍ പറഞ്ഞാല്‍, അതിനു ഞാന്‍ രോഗിയല്ലല്ലോ എന്നു പറയുന്ന സ്ഥിതിയുമായി.

പക്ഷേ, ഓറഞ്ചും നാരങ്ങയും ഉള്‍പ്പെടെ സിട്രസ് വിഭാഗത്തില്‍പ്പെടുന്ന ഫലങ്ങള്‍ ശരീരത്തിന്റെ പ്രതിരോധശക്തി കൂട്ടാന്‍ മാത്രമല്ല, നല്ല സൗന്ദര്യവര്‍ദ്ധകങ്ങള്‍ കൂടിയാണ്. ചര്‍മ്മത്തിനും തലമുടിക്കും ആരോഗ്യവും മയവും നല്‍കാന്‍ അത്യാവശ്യം വേണ്ടുന്നതാണ് വൈറ്റമിന്‍ സി. ഇത് ഏറ്റവും അധിക അളവില്‍ അടങ്ങിയിരിക്കുന്നത് ഓറഞ്ചും നാരങ്ങയും ഉള്‍പ്പെടെ സിട്രസ് ഫലങ്ങളിലാണ്. 

മുഖക്കുരു മാറാനും മുടിയുടെ സൗന്ദര്യത്തിനും നാരങ്ങാനീര് ഉപയോഗിക്കുന്നതിന്റെ രഹസ്യം ഇതാണ്. നമ്മുടെ ശരീരത്തില്‍ ഉത്പാദിപ്പിക്കപ്പെടാത്ത വൈറ്റമിനുകളിലൊന്നാണ് 'സി.' പച്ചക്കറികളും പഴങ്ങളും ഉള്‍പ്പെടെയുള്ള ഭക്ഷണപദാര്‍ത്ഥങ്ങളില്‍ നിന്നു തന്നെ ശരീരത്തിന് അവ കിട്ടണം. കോളിഫ്‌ളവര്‍, ബ്രക്കോളി, തക്കാളി, ഇലക്കറികള്‍ എന്നിവയില്‍ വൈറ്റമിന്‍ സി കൂടിയ അളവില്‍ അടങ്ങിയിട്ടുണ്ട്. പൈനാപ്പിളിലും മാങ്ങയിലും മൂസംബിയിലും ജീവകം- സി ഉണ്ട്. ജ്യൂസായി കഴിക്കാം.

എങ്കിലും ഓറഞ്ച് ആണ് വൈറ്റമിന്‍- സിയുടെ കാര്യത്തില്‍ ബെസ്റ്റ്. നൂറുഗ്രാം ഓറഞ്ചില്‍ നിങ്ങളുടെ ശരീരത്തിന് ഒരു ദിവസം ആവശ്യമായ വൈറ്റമിന്‍- സിയുടെ 64 ശതമാനം അടങ്ങിയിട്ടുണ്ടെന്ന് മനസ്സിലാക്കുക. പനിക്കാരുടെ ഫ്രൂട്ട് എന്നു പറഞ്ഞ് ഓറഞ്ചിനെ ഇനി പരിഹസിക്കരുത്. ചര്‍മ്മം കണ്ടാല്‍ പ്രായം തോന്നരുതെന്ന് ആഗ്രഹമുണ്ടെങ്കില്‍ ദിവസവും ഒരു ഗ്‌ളാസ് ഓറഞ്ച് ജ്യൂസ് കഴിക്കുക. ഉച്ചയൂണിന് എന്തെങ്കിലും ഇലക്കറികള്‍ കൂടിയുണ്ടെങ്കില്‍ സൂപ്പര്‍.

Readers Comment

Add a Comment