Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 6:41 am
  • 15th August, 2026
  • Overcast Clouds
22.82°C22.82°C
  • Humidity: 99 %
  • Wind: 0.8 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News TrivandrumFoodandfit,cool drink,lassi,hot climate,i2inews

ദിവസം പോകും തോറും ചൂട് അതിക്രമിക്കാൻ പറ്റാത്ത ഒന്നായി മാറിക്കഴിഞ്ഞു.അത് കൊണ്ട് തന്നെ പരമാവധി വെള്ളം കുടിച്ച് ശരീരത്തിൽ തണുപ്പ് നിലനിർത്താൻ നോക്കണം.കടുത്ത ചൂടിൽ വെള്ളം കുടിക്കാതിരിക്കുന്നത് മൂലം നിരവധി അസുഖങ്ങൾ ആവും നിങ്ങളെ കാത്തിരിക്കുന്നത്.ചൂട് ശമിപ്പിക്കാൻ വെറും വെള്ളം മാത്രമല്ല ധാരാളം പഴ വർഗങ്ങളും,ജ്യൂസും കുടിക്കുന്നത് അമിതമായ ചൂടിനെ തടുക്കാൻ സഹായിക്കുന്നു.എന്നാൽ ഇനി ജ്യൂസ് മാത്രമല്ല പലതരം ലസ്സികളും നമുക്ക് പരീക്ഷിക്കാവുന്ന ഒന്നാണ്.നമ്മുടെ അടുക്കളയിൽ ഉള്ള സാധനം കൊണ്ട് എളുപ്പം തയ്യാറാക്കാവുന്ന ഒരു കിടിലം ലസ്സി ഇതാ...

1 .കട്ടിയുള്ള തണുത്ത തൈര് (പുളിയില്ലാത്തത്)  - 2 കപ്പ്
2 .പഞ്ചസാര -  ഒരു കപ്പ്  
3 .തണുത്തവെള്ളം - അരക്കപ്പ്
4 .ഐസ് ക്യൂബുകള്‍  - ആവശ്യത്തിന് 

ആദ്യം തന്നെ പുളിയില്ലാത്ത തണുത്ത തൈര് മിക്സിയിൽ നല്ലോണം അടിച്ചെടുക്കണം.അതിലേക്ക് പഞ്ചസാര ചേർത്ത് വീണ്ടും നല്ലോണം പതഞ്ഞു വരുന്നത് വരെ മിക്സിയിൽ അടിച്ച ശേഷം, ഐസ് ക്യൂബുകൾ ഇട്ട് പിസ്‌തയോ...ബദാമോ ചേർത്ത് തണുപ്പോടെ തന്നെ വിളമ്പാം.മറ്റ് ഫ്‌ളേവറുകൾ ഇഷ്ടപ്പെടുന്നവർക്ക് അതും ലസ്സിയിൽ ചേർക്കാവുന്നതാണ്.

 

Readers Comment

Add a Comment