Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ഈ ചൂട് കാലത്ത് മനസിനും ശരീരത്തിനും കുളിർമയേകാൻ ഇതാ ഒരടിപൊളി ഓറഞ്ച് ഐസ് ക്രീം ഡ്രിങ്ക്. ഈ കാലാവസ്ഥയിൽ ലളിതാഹാരമാണ് ഏറ്റവും നല്ലത്. ധാരാളം പഴവർഗങ്ങളും ജ്യൂസുകളും കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. കട്ടിയേറിയ ആഹാരപദാർത്ഥങ്ങൾ ഒഴിവാക്കി ദ്രാവക രൂപത്തിലുള്ളവ കഴിക്കുന്നത് നമ്മുടെ ശരീരത്തിനെ ചൂടിൽ നിന്ന് പ്രതിരോധിക്കാൻ സഹായിക്കുന്നു.
ഈ വേനൽകാലത്ത് കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ കുടിക്കാൻ പറ്റിയ ഒരു അടിപൊളി ഡ്രിങ്കാണ് ഓറഞ്ച് ഐസ് ക്രീം ഡ്രിങ്ക്. ഇതിന് ആവശ്യമായ സാധനങ്ങൾ ഓറഞ്ച് തോല്‍ കളഞ്ഞ് കുരു ഇല്ലാതെ അല്ലികള്‍ മാത്രം എടുത്തത് 200 ഗ്രാം, ഒരു സ്പൂണ്‍ കസ് കസ് കുതിര്‍ത്തത്, രണ്ട് സ്‌ക്കൂപ്പ് ഐസ്‌ക്രീം,10 മില്ലി നാരങ്ങാനീര്, 75 ഗ്രാം പഞ്ചസാര, ഐസ് ക്യൂബ് 4 എണ്ണം എന്നിവയാണ് പ്രധാനമായും വേണ്ടത്. ഇനി ഇത് തയ്യാറാക്കേണ്ടത് ഇപ്രകാരമാണ്. ഓറഞ്ചും പഞ്ചസാരയും ജ്യൂസാക്കുക. ഒരു ഗ്ലാസ്സിലേക്ക് മാറ്റി അതിലേക്ക് ഐസ്‌ക്യൂബ് ഇട്ട്, കസ് കസ്,ഐസ്‌ക്രീം, നാരങ്ങാനീര് എന്നിവ ചേര്‍ക്കുന്നതോടെ ഓറഞ്ച് ഐസ് ക്രീം ഡ്രിങ്ക് റെഡി.
23.68°C








