Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 2:19 am
  • 30th June, 2026
  • Overcast Clouds
23.68°C23.68°C
  • Humidity: 94 %
  • Wind: 0.49 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Buffet

വല്ലപ്പോഴുമെങ്കിലും വീട്ടിലെ അടുക്കള അടച്ച് കുടുംബത്തോടെ പുറത്ത് പോയി ഭക്ഷണം കഴിക്കാൻ ആഗ്രഹിക്കുന്നവരാണ് നാമെല്ലാവരും. എന്നാൽ താഴെ പറയുന്ന തരത്തിലുള്ള ഭക്ഷണങ്ങൾ പുറത്ത് നിന്ന് കഴിക്കുന്നത് ആരോഗ്യത്തിന് വളരെ ഹാനികരമാണ്.
ഏത് ജ്യൂസാണോ ആവശ്യപ്പെടുന്നത് അതേ പഴങ്ങളുടെ കഷ്ണങ്ങൾ കൊണ്ട് തന്നെ ജ്യൂസ് ഗ്ലാസ്സുകൾ അലങ്കരിക്കുന്നത് ഹോട്ടലുകളിൽ  പതിവാണ്. ഒരിക്കലും ഗ്ലാസിൽ  അലങ്കരിച്ച് വെച്ചിരിക്കുന്ന ആ പഴക്കഷ്ണങ്ങൾ പേരിന്  പോലും തൊട്ടു നോക്കരുത് എന്നാണ് വിദഗ്ദരുടെ നിർദ്ദേശം. വിവിധ ഹോട്ടലുകളിൽ നടത്തിയ പഠനങ്ങളുടെ  അടിസ്ഥാനത്തിൽ ഇത്തരം പഴകഷ്ണങ്ങളിൽ അതിമാരക രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടതായി ഉദ്യോഗസ്ഥർ സാക്ഷ്യപ്പെടുത്തുന്നുണ്ട്.
മുളപ്പിച്ച പയർ പൊതുവെ ആഗോഗ്യ ദായകമാണെന്ന് കരുതപ്പെടുന്നതെങ്കിലും ഹോട്ടലുകളിൽ നിന്ന് കിട്ടുന്ന മുളപ്പിച്ച പയർ കൊണ്ട് പ്രത്യേകിച്ച് മെച്ചമൊന്നും ഉണ്ടാകില്ല എന്ന് മാത്രമല്ല അവയിൽ വിനാശകാരികളായ പല സൂക്ഷമജീവികളുടെ സാന്നിധ്യവും ആരോഗ്യ രംഗത്തെ വിദഗ്ദർ കണ്ടെത്തിയിട്ടുമുണ്ട്. മുളപ്പിച്ച പയർ കഴിക്കണമെങ്കിൽ വീട്ടിൽ തന്നെ കണ്മുൻപിൽ മുളപ്പിച്ച് വേവിച്ച് കഴിക്കാനാണ് നിർദ്ദേശം.
ബുഫെയിൽ തുറന്നിരിക്കുന്ന മാംസ ഭക്ഷണങ്ങൾ പരമാവധി ഒഴിവാക്കണം. ഒരുപാട് ആളുകൾക്ക് എടുക്കാനാകുന്ന തരത്തിൽ കുറെ നേരം തുറന്ന് വെച്ച മാംസ ഭക്ഷണങ്ങൾ പൂർണ്ണമായും ഒഴിവാക്കേണ്ടതാണ്. ഹോട്ടലുകളിൽ നിന്ന് കിട്ടുന്ന ബോട്ടിൽ വെള്ളം കുടിക്കുന്നത് ഒഴിവാക്കി തിളപ്പിച്ചാറിയ വെള്ളം ആവശ്യപ്പെടാനും ഡോക്ടർമാർ ഉപദേശിക്കുന്നുണ്ട്. 
 

 

Readers Comment

Add a Comment