Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 1:01 am
  • 15th August, 2026
  • Overcast Clouds
23.82°C23.82°C
  • Humidity: 94 %
  • Wind: 0.74 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
diet foods

ഭക്ഷണവും വ്യായാമവും ഒരേപോലെ നന്നായാൽ മാത്രമേ ആരോഗ്യമുള്ള ശരീരമുണ്ടാകൂ. വ്യായാമത്തിന് മുൻപും ശേഷവും ശരിയായി ഭക്ഷണം കഴിക്കുന്നത് വ്യായാമം കൊണ്ടുള്ള ഫലം ഇരട്ടിയാക്കുമെന്നാണ് ഡോക്ടർമാർ നിർദ്ദേശിക്കാറുള്ളത്. വ്യായാമത്തിന് മുൻപും ശേഷവും കഴിക്കേണ്ട നല്ല ഭക്ഷണങ്ങൾ ഇതാ....
വ്യായാമത്തിന് മുൻപ്..
വ്യായാമത്തിന് മുൻപ് കുറഞ്ഞ അളവിൽ അന്നജം കഴിക്കുന്നത് കൊണ്ട് കുഴപ്പമില്ലെന്നാണ് വിദഗ്ദർ പറയുന്നത്. അന്നജം പൂർണ്ണമായി ഒഴിവാക്കേണ്ടതില്ല. ശരീരഭാരവും ചെയ്യാൻ ഉദ്ദേശിക്കുന്ന വ്യായാമത്തിന്റെ കാഠിന്യവും ദൈർഖ്യവും അനുസരിച്ചാകണം അളവ് തീരുമാനിക്കേണ്ടത്. വാരിവലിച്ച് അന്നജം കഴിച്ചിട്ട് വ്യായാമം ചെയ്യുന്നത് കൊണ്ട് യാതൊരു പ്രയോജനവുമില്ല. വ്യായാമത്തിന് മുൻപ് വാഴപ്പഴമോ, പീനട്ട് ബട്ടർ ചേർത്ത റൊട്ടിയോ, പാലോ ഓട്സോ മുട്ടയോ കഴിക്കാൻ ഡയറ്റിഷ്യന്മാർ ഉപദേശിക്കുന്നു. 
വ്യായാമ ശേഷം 
വ്യായാമ ശേഷം അന്നജവും മാംസ്യവും സമീകൃതമായുള്ള ഭക്ഷണങ്ങൾ ലൈറ്റായി കഴിക്കണം. വ്യായാമം കഴിഞ്ഞു എന്ന് വിചാരിച്ച് വാരി വലിച്ച് ഭക്ഷണം കഴിക്കരുത്.  ധാരാളം വെള്ളവും  ജലാംശവും കുളിർമയും പ്രധാനം ചെയ്യുന്ന പഴങ്ങളും പച്ചക്കറികളും വ്യായാമശേഷമുള്ള ഡയറ്റിൽ ഉൾപ്പെടുത്തണം. വളരെക്കുറച്ച് ചോറും ആരോഗ്യദായകമായ പച്ചക്കറികൾ ചേർത്ത സലാഡും തൈരും കഴിക്കാവുന്നതാണ്. 

 

Readers Comment

Add a Comment