Forecast Weather using OpenWeatherMap with PHP

Kerala

  • Friday 6:26 pm
  • 15th May, 2026
  • Moderate Rain
30.82°C30.82°C
  • Humidity: 93 %
  • Wind: 0.96 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കുട്ടികൾക്ക് സമീകൃത പോഷകാഹാരം നൽകുന്നത് ഇപ്പോഴും മാതാപിതാക്കൾക്ക് ഒരു വലിയ തലവേദനയാണ്. ആരോഗ്യദായകമായ ഭക്ഷണത്തിന് പകരം ജങ്ക് ഫുഡ്‌സിന്റെ പിന്നാലെ പോകുന്ന ഇന്നത്തെ തലമുറയെ നല്ല ഭക്ഷണശീലങ്ങൾ പഠിപ്പിക്കാൻ ഇതാ ചില പൊടിക്കൈകൾ 
മാറ്റം നിങ്ങളിൽ നിന്നും തുടങ്ങുക 
നിങ്ങൾ ജങ്ക് ഫുഡ് കഴിച്ചിട്ട് കുഞ്ഞുങ്ങളോട് പച്ചക്കറികളും പഴങ്ങളും കഴിക്കണം എന്ന് പറയുന്നത് പരിഹാസ്യമായിപ്പോകും. സ്വന്തം ഭക്ഷണ ശൈലി മാറ്റിയിട്ട് പച്ചക്കറികളുടെയും പഴങ്ങളുടെയും സ്വാദ് നിങ്ങൾ ആദ്യം അനുഭവിച്ചറിഞ്ഞിട്ട് അത് കുട്ടിയുമായി പങ്കുവെക്കുക. തീർച്ചയായും കുട്ടിയും നിങ്ങളുടെ വഴിക്ക് വരും. 
ആരോഗ്യപ്രദമായ ചില പ്രത്യേക ഭക്ഷണങ്ങൾ അടിച്ചേൽപ്പിക്കാതിരിക്കുക 
നിങ്ങൾ ആരോഗ്യദായകം എന്ന് പറയുന്ന ഭക്ഷണം കുട്ടിയിൽ അടിച്ചേല്പിക്കാനോ കഴിക്കുന്നില്ലെന്നോർത്ത് വേവലാതിപ്പെടാനോ നിൽക്കാതെ കുഞ്ഞിന്റെ മൊത്തത്തിലുള്ള ഡയറ്റിൽ ശ്രദ്ധിക്കുക. ആ പോഷക ഘടകങ്ങൾ മറ്റേതെങ്കിലും ഭക്ഷണത്തിലൂടെ കുട്ടിയ്ക്ക് ലഭിക്കുന്നുണ്ടാകും. യാതൊരു വിധത്തിലും പോഷകങ്ങൾ  ലഭിക്കുന്നില്ലെങ്കിൽ ഒറ്റയടിയ്ക്ക് മാറ്റം വരുത്താതെ സാവധാനത്തിൽ കുട്ടിയുടെ ഡയറ്റ് പ്ലാൻ മാറ്റിക്കൊണ്ട് വരിക. 
പാചകത്തിൽ അൽപ്പം പരീക്ഷണങ്ങളാകാം
കുട്ടിയുടെ പ്രീയപ്പെട്ട ഭക്ഷണം വിളമ്പുമ്പോൾ അതിൽ ആരോഗ്യദായകമായ വസ്തുക്കൾ ബുദ്ധിപരമായി ഉൾപ്പെടുത്താൻ ശ്രദ്ധിക്കുക. ഉരുളക്കിഴങ്ങ് ചിപ്‌സിനൊപ്പം ക്യാരറ്റ് അരിഞ്ഞ് നൽകുക, ചോക്ലേറ്റിനൊപ്പം വാഴപ്പഴം കൂടി മുറിച്ച് നൽകുക തുടങ്ങിയ ചെറിയ ചെറിയ മാറ്റങ്ങൾ പരീക്ഷിക്കാം. 
ഭക്ഷണം പരമാവധി വീട്ടിൽ നിന്ന് തന്നെയാകാം 
പുറത്ത് പോയി ഭക്ഷണം കഴിക്കുന്നത് പരമാവധി ഒഴിവാക്കാം. കുട്ടിയുടെ പ്രീയപ്പെട്ട ഭക്ഷണങ്ങൾ അവർക്കിഷ്ടപ്പെടുന്ന തരത്തിൽ വീട്ടിൽ തന്നെ ഉണ്ടാക്കി നല്കാൻ ശ്രദ്ധിക്കാം.  

Readers Comment

Add a Comment