Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
നമ്മുടെ ശരീരത്തിന് അനിവാര്യമായ ധാതുഘടകങ്ങളിൽ ഒന്നാണ് മഗ്നീഷ്യം. ശരീരത്തിന് മതിയായ അളവിൽ മഗ്നീഷ്യം ലഭ്യമാക്കിയാൽ ടൈപ്പ് 2 പ്രമേഹം, അൽഷിമേഴ്സ്, ഹൃദയ - രക്തധമനി രോഗങ്ങൾ, മൈഗ്രേൻ എന്നിവയെ പ്രതിരോധിക്കാം. ആരോഗ്യമുള്ള അസ്ഥികൾക്ക് മഗ്നീഷ്യം അനിവാര്യമാണ്.
ആർത്തവ വിരാമശേഷം സ്ത്രീകളിലുണ്ടാകുന്ന ഓസ്റ്റിയോ പൊറോസിസിനെ പ്രതിരോധിക്കാനും മഗ്നീഷ്യം സഹായിക്കുന്നു. ഹൃദയത്തിന്റെ മസിലുകളുടെ ആരോഗ്യം ഉറപ്പാക്കാൻ സഹായിക്കുന്ന മഗ്നീഷ്യം ഹൃദയസംബന്ധിയായ പലതരം രോഗങ്ങളെ പ്രതിരോധിക്കും. സ്ട്രോക്കിനെ തടയാനും കഴിവുള്ള മഗ്നീഷ്യം വിഷാദം, ഉത്കണ്ഠ എന്നിവയെയും പ്രതിരോധിക്കാൻ സഹായകമായ ധാതുവാണ് . രക്തത്തിലെ ഗ്ളൂക്കോസ് നില ആരോഗ്യകരമായി നിലനിറുത്താനും ഉത്തമമാണ്.
ബദാം, ചീര, വറുത്ത കശുഅണ്ടി, പീനട്ട് ബട്ടർ, അവാക്കാഡോ, തൊലിയോടുകൂടിയ ഉരുളക്കിഴങ്ങ്, ഏത്തപ്പഴം, സോയ മിൽക്ക് എന്നിവ മഗ്നീഷ്യം അടങ്ങിയ ഭക്ഷണങ്ങളാണ്.
30.82°C








