Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 1:09 am
  • 30th June, 2026
  • Overcast Clouds
23.68°C23.68°C
  • Humidity: 94 %
  • Wind: 1.24 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum, foodnfit, overtime, i2inews

ആരോഗ്യത്തിന് ഭക്ഷണം ആവശ്യമാണ്. എന്നാല്‍, ഭക്ഷണം കഴിച്ചതുകൊണ്ടായില്ല, നല്ല ഭക്ഷണങ്ങള്‍ കഴിക്കണം. എന്നാല്‍, തിരക്കുപിടിച്ച ജീവിതത്തിനിടയില്‍ പലര്‍ക്കും ആരോഗ്യം നോക്കാന്‍ സമയം കിട്ടാറില്ല. പക്ഷേ ഇതിനിടയില്‍ തിരിച്ചറിയേണ്ട ഒരു കാര്യമുണ്ട്. ജീവിക്കുന്നെങ്കില്‍ ആരോഗ്യത്തോടെ ജീവിക്കണം. ഇല്ലെങ്കില്‍ അസുഖങ്ങള്‍ വിട്ടുമാറില്ല. അങ്ങനെ ഉണ്ടാകാതിരിക്കാന്‍ ഏറ്റവും ഗുണകരം ആയുര്‍വ്വേദമാണ്.

സമയം നോക്കിയല്ല, വിശന്നാല്‍ മാത്രമേ ഭക്ഷണം കഴിക്കാന്‍ പാടുള്ളു. ശരീരത്തിന് യോജിച്ച രീതിയില്‍ ഉള്ള ഭക്ഷണമേ കഴിക്കാന്‍ പാടുള്ളു. വയര്‍ നിറച്ച് ഭക്ഷണം കഴിക്കുന്നത് ആരോഗ്യത്തിന് നന്നല്ല. വയറിന്റെ അരഭാഗത്ത് ഭക്ഷണം, കാല്‍ ഭാഗത്ത് വെള്ളം, കാല്‍ ഭാഗത്ത് വായു എന്നിങ്ങനെയാണ് ഉണ്ടാകേണ്ടത്. അല്ലാതെ കാണുന്നത് മുഴുവന്‍ വാരി വലിച്ചു കഴിക്കുന്നത് കൊണ്ട് വല്യ പ്രയോജനമൊന്നുമില്ല.

എങ്ങനെ കഴിക്കുന്നതിനേക്കാള്‍ പ്രധാനം എന്താണ് കഴിക്കുന്നത് എന്ന തിരിച്ചറിവാണ്. ശരീരത്തിന് മാത്രമല്ല, മനസ്സിനും ഉത്തമമാണ് ഭക്ഷണം. ആയുര്‍വേദത്തിന്റെ രീതിയില്‍ ആരോഗ്യത്തിന് സഹായകമാകുന്ന ചില മാര്‍ഗ്ഗങ്ങളെക്കുറിച്ചറിയൂ... 


1. വിശക്കുമ്പോള്‍ മാത്രം ഭക്ഷണം കഴിക്കുക.
2. തെറ്റായ ഭക്ഷണ ക്രമം ഒഴിവാക്കുക.
3. ദഹിച്ചതിനുശേഷം മാത്രം അടുത്ത ഭക്ഷണം കഴിക്കുക.
4. മടി പിടിച്ചിരിക്കാതിരിക്കുക.
5. വയര്‍ അറിഞ്ഞ് ഭക്ഷണം കഴിക്കുക, കുറഞ്ഞാലും കൂടാതിരിക്കാന്‍ ശ്രദ്ധിക്കുക.
6.ഭക്ഷണത്തിന് മുമ്പ് ഒരു നുള്ള് ഉപ്പും ചെറിയ കഷണം ഇഞ്ചിയും കഴിക്കുക. ഇത് ദഹനത്തിന് സഹായിക്കും.
7. ആദ്യം മധുരം, പുളി, ഉപ്പ്, എരിവ് എന്ന രീതിയിലാണ് ഭക്ഷണം കഴിക്കേണ്ടതെന്നാണ് ആയുര്‍വേദിക് ഡയറ്റ് രീതികള്‍ പറയുന്നത്.

Readers Comment

Add a Comment