Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 1:11 am
  • 30th June, 2026
  • Overcast Clouds
23.68°C23.68°C
  • Humidity: 94 %
  • Wind: 1.1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മലയാളികള്‍ക്ക് ഏറെ ഇഷ്ടമുള്ള പ്രഭാതഭക്ഷണങ്ങളില്‍ ഒന്നാണ് ദോശ. മസാല ദോശ, നെയ് ദോശ, ബീറ്റ്‌റൂട്ട് ദോശ, കപ്പ ദോശ അങ്ങനെ വിവിധ തരം ദോശകള്‍ ഉണ്ട്. എന്നാല്‍ ദോശയോട് അല്‍പ്പം ഇഷ്ടക്കുറവുള്ളവരും കാണും. അവര്‍ക്കും കുട്ടികള്‍ക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന തരത്തില്‍ മുട്ട ദോശ ഉണ്ടാക്കി നോക്കൂ. സാമ്പാറോ ചമ്മന്തിയോ ഒന്നും ഇല്ലാതെ തന്നെ ഇനി മുതല്‍ ദോശ കഴിക്കാം.

ദോശമാവ്, കാരറ്റ്, ഉള്ളി, പച്ചമുളക്, ഇഞ്ചി, തക്കാളി, മുട്ട, കറിവേപ്പില, ഉപ്പ്, ചതച്ചെടുത്ത ഉണക്ക മുളക് എന്നിവ എടുത്ത ശേഷം, ദോശമാവില്‍ ഉപ്പ് ചേര്‍ത്ത് മാറ്റി വെയ്ക്കുക. അതിനുശേഷം എല്ലാ സാധനങ്ങളും ചെറുതായി നുറുക്കി മുട്ടയും നന്നായി അടിച്ചൊഴിച്ച് അല്‍പ്പം ഉപ്പും ചേര്‍ത്തിളക്കി മാറ്റി വെയ്ക്കുക. ദോശക്കല്ല് ചൂടാകുമ്പോള്‍ നല്ലെണ്ണ പുരട്ടി ദോശമാവ് ഒഴിച്ച് പരത്തി അല്‍പ്പം കഴിഞ്ഞ് മുട്ടക്കൂട്ട് ഒഴിച്ച് നിരത്തി അതിന് മുകളില്‍ ചതച്ചെടുത്ത ഉണക്ക മുളക് വിതറി അടച്ച് വേവിക്കുക. രുചികരമായ മുട്ടദോശ റെഡി.

Readers Comment

Add a Comment