Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 5:09 am
  • 20th April, 2024
  • Overcast Clouds
26.82°C26.82°C
  • Humidity: 96 %
  • Wind: 0.41 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

‘ശുഭകാര്യങ്ങള്‍ക്ക് മുന്‍പ് അല്‍പ്പം മധുരം കഴിക്കാം.’ ഈ വാചകം നമ്മള്‍ ഒരുപാട് കേട്ടിട്ടുണ്ട്. എന്നാല്‍ ശുഭകാര്യങ്ങള്‍ക്ക് മുന്‍പ് മാത്രമല്ല, അല്ലാതെയും ചോക്ലേറ്റ് കഴിച്ചോളൂ. ചോക്ലേറ്റില്‍ അടങ്ങിയിരിക്കുന്ന കൊക്കോ മനസ്സിലെ സംഘര്‍ഷങ്ങള്‍ അകറ്റുന്നതിനും ശാന്തമാക്കുന്നതിനും ആത്മവിശ്വാസവും ശുഭാപ്തി വിശ്വാസം വളര്‍ത്തുന്നതിനും സഹായിക്കും.

കൂടാതെ പ്രായാധിക്യത്തെ ചെറുക്കാനും കൊക്കോയ്ക്ക് കഴിയും. എങ്ങനെയെന്നല്ലേ, കൊക്കോയില്‍ അടങ്ങിയിട്ടുള്ള ഫീനൈല്‍ ഈതൈല്‍ അമൈന്‍ എന്നിവ തലച്ചോറില്‍ സെറട്ടോണിൻ, എഫ്രഡിന്‍, അനന്‍ഡമെഡ് എന്നീ രാസവസ്തുക്കള്‍ ഉല്‍പാദിപ്പിക്കുകയും അത് നമുക്ക് ഉന്മേഷം നല്‍കുകയും ചെയ്യുന്നു.

അതിനാല്‍ ചെറിയ അളവില്‍ ദിവസവും കൊക്കോയിന്‍ കഴിക്കുന്നതിലൂടെ രക്തധമനികളുടെ പ്രവര്‍ത്തനം മെച്ചമാക്കാം. ഹൃദയസ്തംഭനം, പക്ഷാഘാതം, രക്തസമ്മര്‍ദം എന്നിവയെ ചെറുത്തു നിര്‍ത്താനും കൊക്കോയ്ക്ക് കഴിയും. കൊക്കോ ഏറ്റവുമധികം അടങ്ങിയിരിക്കുന്നതു ചോക്ലേറ്റില്‍ ആണ്.

കുട്ടികള്‍ സ്‌കൂളിലേയ്ക്കു പോകുമ്പോഴും രാത്രി പഠിക്കാനിരിക്കുമ്പോഴും ഒരു ചോക്ലേറ്റ് അലിയിച്ചു കഴിച്ചാല്‍ പഠിക്കുന്നത് വേഗത്തില്‍ മനസ്സിലാക്കാനും ഓര്‍മ്മശക്തിയ്ക്കും നല്ലതാണ്. 

Readers Comment

Add a Comment