Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 2:19 am
  • 30th June, 2026
  • Overcast Clouds
23.68°C23.68°C
  • Humidity: 94 %
  • Wind: 0.49 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഇനി മുതൽ ഓറഞ്ച് കഴിച്ചു കഴിഞ്ഞ് തൊലി വലിച്ചെറിയേണ്ട, ഇതുപോലെ നല്ല രുചികരമായ ഒരു അച്ചാർ ആക്കി ഉപയോഗിക്കാം. വളരെ എളുപ്പത്തിൽത്തന്നെ തയാറാക്കാവുന്ന ഒരു അച്ചാർ ആണ് ഇത്. നല്ല പഴുത്ത തൊലി വേണം അച്ചാറിനുപയോഗിക്കാൻ. ദഹനപ്രക്രീയ സു​ഗമമാക്കാനും ശരീരത്തിനാവശ്യമായ വിറ്റാമിൻ-സി ലഭിക്കാനും ഈ അച്ചാർ നല്ലതാണ്.

ആവശ്യമായ സാധനങ്ങൾ


1.പഴുത്ത ഓറഞ്ച് തൊലി 1 വലിയ ഓറഞ്ചിന്റത്
2.വെളുത്തുള്ളി 4 അല്ലി
3.ഇഞ്ചി അരിഞ്ഞത് 1/4 ടീസ്പൺ
4.പച്ചമുളക് 2
5.മുളകുപൊടി 1.5 ടീസ്പൺ
6.മഞ്ഞൾപൊടി 3 നുള്ള്
7.ഉലുവപ്പൊടി 1 നുള്ള്
8.കായപ്പൊടി 3 നുള്ള്
9.വിനാഗിരി 3 ടീസ്പൂൺ
10, നല്ലെണ്ണ, ഉപ്പ്, കടുക് പാകത്തിന്
11, കറിവേപ്പില 1 തണ്ട് 

തയ്യാറാക്കുന്ന വിധം

ഓറഞ്ച് തൊലി ചെറുതായി അരിഞ്ഞ് കുറച്ചു വെള്ളം ചേർത്ത് തിളപ്പിച്ച് വെള്ളം ഊറ്റി എടുക്കുക. പാനിൽ എണ്ണ ചൂടാക്കി കടുക്, കറിവേപ്പില ഇവ ചേർത്ത് മൂപ്പിച്ച് , ചെറുതായി അരിഞ്ഞ വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക് ഇവ ചേർത്ത് വഴറ്റുക. ശേഷം തിളപ്പിച്ച് വെള്ളം ഊറ്റി വെച്ചിരിക്കുന്ന ഓറഞ്ച് തൊലി ചേർത്ത് ഇളക്കുക. തൊലി എണ്ണയിൽ കിടന്ന് നന്നായി വരണ്ട് ഡ്രൈ ആയിവരണം, അതാണ് സ്വാദ്. തൊലി നന്നായി വരണ്ടു വരുമ്പോൾ പാകത്തിന് ഉപ്പ്, മഞ്ഞൾപൊടി, മുളകുപൊടി, ഉലുവപ്പൊടി, കായപ്പൊടി ഇവ ചേർത്തിളക്കി പച്ചമണം മാറിക്കഴിയുമ്പോൾ വിനാഗിരി കൂടെ ചേർത്തിളക്കി തീ ഓഫ് ചെയ്യാം. ചൂടാറിയ ശേഷം വായുകടക്കാതെ കുപ്പിയിലാക്കി സൂക്ഷിക്കാം.ഉണ്ടാക്കിയ ഉടൻതന്നെ ഉപയോഗിക്കാൻ പറ്റുന്ന അച്ചാർ ആണ് ഇത്. കൂടാതെ വളരെ രുചികരവും. എല്ലാവരും ഉണ്ടാക്കി നോക്കു.

Readers Comment

Add a Comment