Forecast Weather using OpenWeatherMap with PHP

Kerala

  • Friday 6:26 pm
  • 15th May, 2026
  • Moderate Rain
30.82°C30.82°C
  • Humidity: 93 %
  • Wind: 0.96 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

അൾസറുകൾ അഥവാ വ്രണങ്ങൾ പലതരത്തിലുണ്ട്. ആമാശയത്തെ ബാധിക്കുന്ന പെപ്റ്റിക് അൾസറാണ്  കൂടുതൽ പേരേ ബാധിക്കുന്നത്. മുളകും മസാലയും എണ്ണയും ചേർന്ന ഭക്ഷണങ്ങൾ കൂടുതൽ കഴിക്കുന്നവരിലും അമിതാഹാരവും അസമയത്തുള്ള ഭക്ഷണവും അൾസറിന് കാരണമാകും. മാനസികപിരിമുറുക്കമുള്ളവരിലും അൾസർ ഉണ്ടാകാറുണ്ട്. അമാശയത്തിന്റെ അമിതാധ്വാനമാണ് അൾസറിന് കാരണം.  

 എച്ച്. പൈലോറി ബാക്ടീരിയകളാണ് പെപ്റ്റിക് അൾസർ ഉണ്ടാക്കുന്നത്. ഫാസ്റ്റ്ഫു‍ഡുകൾ, കാർബണേറ്റ് ഡ്രിങ്ക്സുകൾ,
 മദ്യം എന്നിവ ആമാശയത്തിന് അമിത അധ്വാനമുണ്ടാക്കുകയും ആമാശയത്തിൽ  എച്ച്.പൈലോറി ബാക്ടീരിയകൾ വർദ്ധിക്കുകയും അൾസറിന് കാരണമാകുകയും ചെയ്യുന്നു. ഇൻസ്റ്റന്റായി വാങ്ങുന്ന മല്ലിപ്പൊടി, മഞ്ഞൾപ്പൊടി, മുളക് പൊടി എന്നിവയിൽ നിറം കൂട്ടാനുള്ള രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ട്. ഇത് അൾസറിന് കാരണമാകുന്നു. ഫാസ്റ്റ്ഫുഡിലും സോസിലും രുചിവർദ്ധിപ്പിക്കാൻ അജിനോമോട്ടോ ഉപയോ​ഗിക്കാറുണ്ട്. അജിനോമോട്ടോ അടങ്ങിയ ഭക്ഷണങ്ങൾ പെപ്റ്റിക് അൾസറുണ്ടാക്കും.ഭക്ഷണരീതിയിൽ മാറ്റം വരുത്തുന്നതുവരെ ഒരു പരിധി വരെ  അൾസറിനെ പ്രതിരോധിക്കാൻ സാധിക്കും.
* പച്ചക്കറികൾ, ഇലക്കറികൾ എന്നിവയ്ക്ക് മുൻതൂക്കമുള്ള ഡയറ്റ് സ്വീകരിക്കുക.
*ധാരാളം വെള്ളം കുടിക്കുക.
* മുളകുപൊടിയും മല്ലിപ്പൊടിയും മഞ്ഞൾപ്പൊടിയും വീട്ടിൽ തന്നെ തയ്യാറാക്കി ഉപയോ​ഗിക്കുന്നതാണ് 
ഉചിതം.
* ഭക്ഷണം പാകം ചെയ്യുമ്പോൾ ഒലീവ് എണ്ണയോ സൂര്യകാന്തി എണ്ണയോ 
ഉപയോ​ഗിക്കുക.
* ആപ്പിളിന് അൾസർ അകറ്റുവാനുള്ള കഴിവുള്ളതായി കണ്ടെത്തിയിട്ടുണ്ട്.

Readers Comment

Add a Comment