Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 4:51 am
  • 29th September, 2026
  • Scattered Clouds
24.36°C24.36°C
  • Humidity: 95 %
  • Wind: 0.81 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

തേന്‍! കേള്‍ക്കുമ്പോഴേ മധുരിക്കും. തേനിന്റെ ഔഷധഗുണത്തിന് ചികിത്സാ ചരിത്രത്തേക്കാള്‍ പഴക്കമുണ്ട്. മുറിവുകളുടെയും പൊള്ളലിന്റെയും ചികിത്സയ്ക്ക് പണ്ടേയ്ക്കു പണ്ടേ തേന്‍ ഉപയോഗത്തിലുണ്ട്. ഔഷധമെന്ന നിലയില്‍ തേനിന്റെ ഉപയോഗത്തിന് അയ്യായിരത്തിലേറെ വര്‍ഷത്തെ ചരിത്രം പറയാനുണ്ടത്രേ!
പഠന ഫലങ്ങള്‍ തെളിയിക്കുന്നത്, വയറിളക്കം ഉള്‍പ്പെടെ ദഹനേന്ദ്രിയവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുടെ തീവ്രതയും സമയദൈര്‍ഘ്യവും കുറയ്ക്കാന്‍ തേന്‍ സഹായിക്കുമെന്നാണ്. തേന്‍, ശരീരത്തിലെ പൊട്ടാസ്യത്തിന്റെ അളവ് വര്‍ദ്ധിപ്പിക്കുകയും, വെള്ളം കുടിക്കാനുള്ള പ്രേരണ കൂട്ടുകയും ചെയ്യും. വയറിളക്കമുള്ളപ്പോള്‍ ശരീരത്തില്‍ നിന്ന് പൊട്ടാസ്യം ലവണവും, ജലവും നഷ്ടമാകുന്നത് ഇങ്ങനെ പരിഹരിക്കാം. ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുന്ന ചിലയിനം ബാക്ടീരിയകളെ നേരിടുന്നതിന് തേനിന് കഴിയും.
മികച്ച അണുനാശിനി ആയതുകൊണ്ടുതന്നെ, മുറിവുകളിലും പൊള്ളലുകളിലും തേന്‍ പുരട്ടുന്നത് അണുബാധയെ ചെറുക്കുമെന്ന് ആയുര്‍വേദം മാത്രമല്ല, ആധുനിക വൈദ്യശാസ്ത്രവും സാക്ഷ്യപ്പെടുത്തുന്നു. ആമാശയത്തില്‍ നിന്ന് ആഹാരപദാര്‍ത്ഥങ്ങള്‍ അന്നനാളത്തിലേക്ക് തിരികെ പ്രവേശിക്കുന്ന പ്രശ്‌നത്തിന് (ഗ്യാസ്‌ട്രോ ഈസോഫാജിയല്‍ റിഫ്‌ളക്‌സ് ഡിസീസ്) തേന്‍ പരിഹാരമാണ്.
ചുമയ്ക്കും അനുബന്ധമായുള്ള ശ്വസനേന്ദ്രിയ പ്രശ്‌നങ്ങള്‍ക്കും തേന്‍ ഒരു സ്വാഭാവിക ഔഷധമാണെന്ന് ലോകാരോഗ്യ സംഘടന ശുപാര്‍ശ ചെയ്യുന്നുണ്ട്. രാത്രികാലത്തെ ചുമ കുറയ്ക്കാനും സുഖമായി ഉറങ്ങാനും തേന്‍ കഴിക്കുന്നത് സഹായിക്കും. ആഹാരപദാര്‍ത്ഥങ്ങള്‍ക്ക് മധുരം പകരാന്‍ പഞ്ചസാരയ്ക്കു പകരം തേന്‍ ഉപയോഗിക്കാവുന്നതാണ്. പഞ്ചസാര അധിക അളവില്‍ അടങ്ങിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ ശരീരത്തിലെ കലോറി വര്‍ദ്ധിപ്പിക്കുമ്പോള്‍, മധുരത്തിന് തേന്‍ ചേര്‍ക്കുന്നത് പ്രതികൂല ഫലങ്ങളൊന്നും ഉണ്ടാക്കുന്നില്ല.
ആരോഗ്യദായിനി ആണെങ്കിലും ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക: ഒരു വയസ്സില്‍ താഴെയുള്ള കുഞ്ഞുങ്ങള്‍ക്ക് പതിവായി തേന്‍ നല്‍കുന്നത് ചിലയിനം ദഹനേന്ദ്രിയ പ്രശ്‌നങ്ങള്‍ക്ക് വഴിവച്ചേക്കും.

Readers Comment

Add a Comment