Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
മലയാളികളുടെ ഭക്ഷണത്തിൽ പൂവുകൾക്ക് വലിയ സ്ഥാനമുണ്ടായിരുന്നു. കാലം മാറുന്തോറും ഭക്ഷണരീതിയും മാറി. ഫാസ്റ്റ്ഫുഡ് സംസ്കാരം കേരളീയരെ രോഗികളാക്കിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പൂവുകൾക്കുള്ള പ്രാധാന്യം വർദ്ധിക്കുകയാണ്.
മത്തൻപൂവ്
മത്തൻപൂവിലടങ്ങിയിരിക്കുന്ന ബീറ്റാകരോട്ടിൻ കണ്ണിന്റെ ആരോഗ്യത്തിന് നല്ലതാണ്. കാൽസ്യവും, വൈറ്റമിൻ സിയും ഇതിൽ ധാരാളമുണ്ട്. ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും ഇത് നല്ലതാണ്.
വാഴക്കൂമ്പ്
നാരുകളും വൈറ്റമിൻ സിയും വാഴക്കൂമ്പിലുണ്ട്. ഇത് കൂടാതെ മഗ്നീഷ്യവും പൊട്ടാസ്യവും ഉണ്ട്. പൊട്ടാസ്യം ബി.പി കുറയ്ക്കാൻ സഹായിക്കുന്നു. കൊളസ്ട്രോൾ കുറയ്ക്കാനും വാഴക്കൂമ്പ് നല്ലതാണ്.
മുരിങ്ങപ്പൂവ്
അയൺ,കാൽസ്യം എന്നിവ മുരിങ്ങപ്പൂവിൽ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് കൂടാതെ ധാരാളം ആന്റി ഓക്സിഡന്റുകളും ഉണ്ട്. രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും മുലപ്പാൽ വർദ്ധിപ്പിക്കാനും മുരിങ്ങപ്പൂവ് നല്ലതാണ്. പ്രമേഹം, കൊളസ്ട്രോൾ എന്നിവ നിയന്ത്രിക്കാനും ഇതിന് കഴിവുണ്ട്.
ചെമ്പരത്തിപ്പൂവ്
-
ആന്റി ഓക്സിഡന്റുകളുടെ കലവറയാണ് ചെമ്പരത്തിപ്പൂവ്. ശരീരത്തിൽ ഫ്രീ റാഡിക്കലുകൾ ഉണ്ടാകുന്നത് തടയുവാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും രക്തസമ്മർദ്ദം കുറയ്ക്കാനും ചെമ്പരത്തിപ്പൂവിന് കഴിവുണ്ട്. ചെമ്പരത്തിപൂവ് കൊണ്ട് ഹെർബൽ ടീ തയ്യാറാക്കി കുടിക്കാം.
അഗസ്തിപ്പൂവ്
കാൽസ്യം, അയൺ, വിറ്റാമിൻ എ എന്നിവ അഗസ്തിപ്പൂവിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. ക്ഷീണമകറ്റാനും വിളർച്ച മാറ്റാനും ഇത് നല്ലതാണ്.
കോളിഫ്ളവർ
നാരുകളും ജീവകങ്ങളും കോളിഫ്ളവറിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് കൂടാതെ ആന്റി ഓക്സിഡൻ്റ്സും ധാരാളമുണ്ട്. കാൻസർ ഹൃദ്രോഗം എന്നിവ തടയാൻ ഇത് സഹായിക്കുന്നു.
30.82°C








