Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 4:52 am
  • 29th September, 2026
  • Scattered Clouds
24.36°C24.36°C
  • Humidity: 95 %
  • Wind: 0.81 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കറിവേപ്പില രാവിലെ വെറും വയറ്റിൽ കഴിച്ചാൽ ലഭിക്കുന്ന ഗുണങ്ങൾ നിരവധിയാണ്. അറിയാം കറിവേപ്പിലയുടെ ഗുണങ്ങൾ.

➤ മുടി കൊഴിച്ചിൽ തടയുന്നു

രാവിലെ എണീറ്റാലുടൻ ഒരു ഗ്ലാസ് വെള്ളം കുടിക്കാം .അതിനു ശേഷം ഏതാനും മിനിറ്റു കഴിഞ്ഞ് ഫ്രഷ് ആയ കറിവേപ്പില ചവച്ചു തിന്നുക. അര മണിക്കൂറിന് ശേഷം പ്രഭാത ഭക്ഷണം കഴിക്കാം. വൈറ്റമിൻ സി, ഫോസ്ഫറസ്, അയൺ, കാൽസ്യം, നിക്കോട്ടിനിക് ആസിഡ് എന്നിവ കറിവേപ്പിലയിൽ ധാരാളമുണ്ട്. ഇത് മുടി കൊഴിച്ചിൽ തടയുന്നു.

➤ ദഹനം സുഗമമാക്കുന്നു

വെറും വയറ്റിൽ കറിവേപ്പില തിന്നുന്നത് ദഹനവ്യവസ്ഥയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. ദഹനത്തിനു സഹായകമായ എൻസൈമുകളെ ഉത്തേജിപ്പിക്കുകയും ബവൽ മൂവ്മെന്റിന് സപ്പോർട്ട് ചെയ്യുകയും മലബന്ധം അകറ്റുകയും ചെയ്യുന്നു.

➤ രാവിലെയുള്ള ഓക്കാനം, മനംപിരട്ടൽ ഇവ അകറ്റും

മോണിങ് സിക്ക്നെസ്, ഓക്കാനം, ഛർദ്ദി ഇവ അകറ്റുന്നു. ദഹനം മെച്ചപ്പെടുത്തുക വഴിയാണ് ഈ പ്രശ്നങ്ങൾ പരിഹരിക്കുന്നത്.


➤ ശരീരഭാരം കുറയ്ക്കുന്നു

കറിവേപ്പില ചവയ്ക്കുന്നത് ദഹനം മെച്ചപ്പെടുത്തുന്നു. ശരീരത്തിലെ വിഷാംശങ്ങളെ നീക്കുന്നു (detoxification). കൊളസ്ട്രോൾ നില മെച്ചപ്പെടുത്തുന്നു. ഇങ്ങനെ ശരീരഭാരം കുറയാൻ സഹായിക്കുന്ന നിരവധി ഘടകങ്ങളെ പിന്തുണയ്ക്കാൻ കറിവേപ്പില സഹായിക്കും.

Readers Comment

Add a Comment