Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 4:53 am
  • 29th September, 2026
  • Scattered Clouds
24.36°C24.36°C
  • Humidity: 95 %
  • Wind: 0.81 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മറ്റേത് ഭാഗവും ഷേവ് ചെയ്യുന്നത് പോലെയല്ല നമ്മളുടെ സ്വകാര്യ ഭാഗങ്ങൾ ഷേവ് ചെയ്യുന്നത്. ഈ ഭാഗങ്ങൾ ഷേവ് ചെയ്യുമ്പോൾ വളരെ ശ്രദ്ധിച്ചു വേണം ചെയ്യാൻ. കാരണം ചിലർക്ക് ഇത്തരം സ്ഥലങ്ങളിൽ ഷേവ് ചെയ്യുമ്പോൾ ചൊറിച്ചിലും മറ്റ് ഇൻഫക്ഷൻസും ഉണ്ടാവുന്നതാണ്. ഓരോരുത്തരുടെയും ചർമ്മം അനുസരിച്ച് ഷേവിങ്ങ് രീതികളും മാറ്റേണ്ടതുണ്ട്. എന്നാൽ ഷേവ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട ചില പ്രധാന കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

സ്വകാര്യ ഭാഗങ്ങളിൽ ആവി പിടിക്കുക
നിങ്ങൾ നിങ്ങളുടെ സ്വകാര്യ ഭാഗം ഷേവ് ചെയ്യുന്നതിന് മുൻപ് 5 മിനിട്ട് ആവി പിടിക്കേണ്ടതാണ്. ഇങ്ങനെ ആവി പിടിക്കുമ്പോൾ അൽപം അസ്വസ്ഥത അനുഭവപ്പെടുമെങ്കിലും ഇങ്ങനെ ചെയ്യുന്നത് നിങ്ങളുടെ സ്വകാര്യ ഭാഗങ്ങളിലെ രോമങ്ങളും ചുറ്റുമുളള ഭാഗത്തുളള ചർമ്മവും മൃദുവാകാൻ ഇത് സഹായിക്കും.
നല്ല ഷേവിങ്ങ് സ്റ്റിക്ക് ഉപയോഗിക്കുക

നിങ്ങളുടെ ഷേവിങ്ങ് സ്റ്റിക്ക പുതിയതും ബ്ലേഡ മൂർച്ചയേറിയതാണെന്നും ഉറപ്പ് വറുത്തേണ്ടത് പ്രധാനമാണ്. ഒരേ ഷേവിങ്ങ് സ്റ്റിക്ക് തന്നെ വീണ്ടും വീണ്ടും ഉപയോഗിക്കുകയാണെങ്കിൽ ഇത് പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നതാണ്. കാരണം രോമങ്ങൾ വൃത്തിയായി കളയാൻ ഇതിനെകൊണ്ട് സാധിച്ചെന്നുവരില്ല , ഇത് ചർമ്മത്തിൽ ഇൻഫക്ഷൻസ് ഉണ്ടാക്കുന്നതാണ്.

ഷേവിങ്ങ് ക്രീം ഉപയോഗിക്കുക

ഷേവിംഗ് ക്രീം ഉപയോഗിക്കുന്ന കാര്യത്തിലും അൽപം ശ്രദ്ധ കൊടുക്കേണ്ടതാണ്. ഒരിക്കലും ഷേവിംഗ് ക്രീമിനു പകരം സോപ്പ് ഉപയോഗിക്കരുത്.

നീണ്ട രോമങ്ങൾ ട്രിം ചെയ്യുക

നിങ്ങളുടെ സ്വകാര്യ ഭാഗങ്ങളിലെ രോമങ്ങൾ ഷേവ് ചെയ്യാം എന്നാൽ മറ്റ് ഭാഗങ്ങൾലുളളതോ, നിങ്ങളുടെ പൊതു ഭാഗങ്ങളിലുളള ഇത്തരം നീണ്ട രോമങ്ങൾ ട്രിം ചെയ്യുക. ശേഷം ആവിശ്യമെങ്കിൽ ഷേവ് ചെയ്യുക.
ചർമ്മത്തിന് ഇറിറ്റേഷൻ

നീണ്ട രോമങ്ങൾ ട്രിം ചെയ്യാതെ ഷേവ് ചെയ്യുകയാണെങ്കിൽ നിങ്ങൾ ഒരേ ഭാഗം ഒന്നിൽ കടുതൽ തവണ ഷേവ ചെയ്യേണ്ടി വരുന്നതാണ് , ഇത് ചർമ്മത്തിന് ഇറിറ്റേഷൻ ഉണ്ടാക്കുന്നതുമാണ്. നീണ്ട രോമങ്ങൾ ട്രിം ചെയ്യ്ത് ഷേവ് ചെയ്യുന്നതാണ് ഉത്തമം.

ബലമായി പ്രസ് ചെയ്യാൻ പാടില്ല

നിങ്ങളുടെ ഷേവിങ്ങ് സ്റ്റിക്ക് ചർമ്മത്തിൽ ബലമായി പ്രസ് ചെയ്യ്ത് ഷേവ് ചെയ്യാൻ പാടില്ല. രോമം കൂടുതലുളള ഭാഗം പതുക്കെ ഷേവ് ചെയ്യുകയാണെങ്കിൽ ഒറ്റ തവണ ഷേവിങിൽ തന്നെ വൃത്തിയാവുന്നതാണ്.

Readers Comment

Add a Comment