Forecast Weather using OpenWeatherMap with PHP

Kerala

  • Friday 6:26 pm
  • 15th May, 2026
  • Moderate Rain
30.82°C30.82°C
  • Humidity: 93 %
  • Wind: 0.96 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ചേരുവകൾ

ചക്ക വരട്ടിയത്  500 ഗ്രാം
ശർക്കരം  250 ഗ്രാം 
നെയ്യ്, തേങ്ങക്കൊത്ത്, അണ്ടിപ്പരിപ്പ്  ആവശ്യത്തിന് 
ചൗവ്വരി (സാവൂനരി)  50 ഗ്രാം
തേങ്ങ  1 (തേങ്ങാപ്പാലിന്) 

തയ്യാറാക്കുന്ന വിധം: 

അടി കട്ടിയുള്ള ഉരുളിയിൽ നെയ്യൊഴിച്ച് ശർക്കരപ്പാനിയും ചക്കവരട്ടിയതും ചേർത്ത് നന്നായി യോജിപ്പിക്കുക.(ചക്ക വരട്ടിയതിൽ പായസത്തിനാവശ്യമായ മധുരം ഉണ്ടാകില്ല. മധുരം കുറച്ചു മതിയെങ്കിൽ ശർക്കര ചേർക്കേണ്ടതില്ല.) ശേഷം തേങ്ങയുടെ രണ്ടാം പാൽ (3 കപ്പ്) ചേർത്ത് ഇളക്കണം. തിളക്കുമ്പോൾ വേവിച്ചുവെച്ച ചൗവ്വരിയും ചേർക്കണം. കുറുകി വരുമ്പോൾ ഒന്നാം പാൽ (ഒരു കപ്പ്) ചേർത്ത് ഇളക്കി തീയണക്കാം. ശേഷം അല്പം നെയ്യിൽ അണ്ടിപ്പരിപ്പും തേങ്ങാക്കൊത്തും വറുത്തിടാം. 

ചക്ക വരട്ടി തയ്യാറാക്കാൻ ആവശ്യമായ ചേരുവകൾ

നല്ല പഴുത്ത ചക്ക  500 ഗ്രാം 
ശർക്കര  250 ഗ്രാം
നെയ്യ്  100 ഗ്രാം
ചുക്കുപൊടി അര ടീസ്പൂൺ
ജീരകപ്പൊടി  അര ടീസ്പൂൺ
ഏലയ്ക്കപ്പൊടി  അര ടീസ്പൂൺ

തയ്യാറാക്കുന്ന വിധം: 

അടികട്ടിയുള്ള ഉരുളിയിൽ നെയ്യൊഴിച്ച് ചക്കയും (വൃത്തിയാക്കിയ ചക്ക കുക്കറിൽ വേവിച്ച് മിക്‌സിയിൽ അടിച്ചെടുക്കണം) ശർക്കര പാനിയും ചേർത്ത് യോജിപ്പിച്ച് ഇളക്കണം. കുറുകി വരുമ്പോൾ ചുക്ക്, ജീരകം, ഏലയ്ക്ക എന്നിവയുടെ പൊടികൾ ചേർത്ത് കുഴമ്പുപരുവമാകുമ്പോൾ തീയണക്കാം. ചക്ക വരട്ടി തയ്യാർ.

Readers Comment

Add a Comment