Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 5:41 am
  • 15th August, 2026
  • Moderate Rain
23.82°C23.82°C
  • Humidity: 94 %
  • Wind: 0.73 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മുട്ടയുടെ വെള്ള പ്രോട്ടീനിന്റെ കലവറയാണ്. മുട്ടയുടെ വെള്ള ദിവസവും  കഴിക്കുന്നതിലൂടെ ശരീരത്തിലെ പ്രോട്ടീന്‍ അപര്യാപ്തത പരിഹരിച്ച് ആരോഗ്യവും ചെറുപ്പവും നിലനിറുത്താം. ചര്‍മ സൗന്ദര്യം വര്‍ദ്ധിപ്പിക്കുന്നതിലും മുട്ടയുടെ വെള്ളയ്ക്ക് അത്ഭുതകരമായ കഴിവാണുള്ളത്. ചര്‍മത്തിലെ അഴുക്ക് നീക്കം ചെയ്യല്‍, തിളക്കം വര്‍ദ്ധിപ്പിക്കല്‍, ചര്‍മം തൂങ്ങാതെ ടൈറ്റാക്കി നിറുത്തല്‍ തുടങ്ങി പല റോളുകള്‍ നിര്‍വഹിക്കുന്നു ഇത്.

മുഖചര്‍മ്മം
വൃത്തിയാക്കാന്‍

രണ്ടോ മൂന്നോ ടിഷ്യു പേപ്പര്‍ രണ്ടായി മുറിച്ച് വയ്ക്കുക. ശേഷം രണ്ട് മുട്ടയുടെ വെള്ള ഒരു പാത്രത്തിലെടുക്കുക. അല്‍പ്പം പഞ്ഞി ഇതില്‍ മുക്കിയെടുത്ത് കണ്ണിനു താഴെയുള്ള ഭാഗമൊഴികെ മുഖത്ത് മൃദുവായി പുരട്ടുക. ഇതിനു  മീതെ ടിഷ്യു മൃദുവായി ഒട്ടിക്കുക. അമിതമായി ഉണങ്ങി വരണ്ടു പോകുന്നതിന് മുന്‍പ് ( പത്ത് മിനിട്ടിനകം ) പതുക്കെ  ടിഷ്യു അടര്‍ത്തി മാറ്റാം. ടിഷ്യു മുഖത്തു നിന്ന് പറിച്ചെടുക്കരുത്. തണുത്ത വെള്ളത്തില്‍ മുഖം കഴുകാം. മുഖത്തെ അഴുക്ക് നീക്കാനും സുഷിരങ്ങള്‍ തുറക്കാനും മുഖത്തിന് തിളക്കം ലഭിക്കാനും ഇത് സഹായിക്കും.

മിന്നിത്തിളങ്ങട്ടെ
മുഖകാന്തി

1. മുട്ടയുടെ വെള്ളയും നാരങ്ങാനീരും യോജിപ്പിച്ച് പുരട്ടുക
2. മുട്ടയുടെ വെള്ളയും തേനും പാല്‍പ്പാടയും മിശ്രിതം
3. മുട്ടയുടെ വെള്ള, കറ്റാര്‍വാഴ ജെല്‍, തേന്‍ മിശ്രിതം
4. മുട്ടയുടെ വെള്ള , ഓറഞ്ച് നീര്, തേന്‍ മിശ്രിതം
5. മുട്ടയുടെ വെള്ള, തേങ്ങാപ്പാല്‍ , തേന്‍ മിശ്രിതം
6. മുട്ടയുടെ വെള്ള, കടലമാവ്, റോസ് വാട്ടര്‍ മിശ്രിതം
7. മുട്ടയുടെ വെള്ള, വെള്ളരിക്കാ നീര്, റോസ് വാട്ടര്‍ മിശ്രിതം
8. മുട്ടയുടെ വെള്ള, പാളയന്‍കോടന്‍ പഴം, തേന്‍ മിശ്രിതം

മറക്കരുത് :
ഉപയോഗിക്കുന്ന മിശ്രിതം ഏതായാലും അത് ചര്‍മത്തില്‍ പുരട്ടി അധികം ഉണങ്ങിപ്പിടിക്കും മുന്‍പ് കഴുകിക്കളയുക. അല്ലെങ്കില്‍ ചര്‍മം വലിയാന്‍ ഇടയാകും

Readers Comment

Add a Comment