Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 1:11 am
  • 30th June, 2026
  • Overcast Clouds
23.68°C23.68°C
  • Humidity: 94 %
  • Wind: 1.1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ആരോഗ്യം നല്‍കുന്ന മധുരമാണ് ശര്‍ക്കര.  ഗ്ലൂക്കോസ്, അയണ്‍, മഗ്‌നീഷ്യം, പൊട്ടാസ്യം, കാത്സ്യം, ഫോസ്ഫറസ്, സിങ്ക് എന്നിവയാണ് മുഖ്യ ഘടകങ്ങള്‍. പഞ്ചസാരയോടുള്ള പേടി ശര്‍ക്കരയോട് വേണ്ടെന്നു സാരം. ഗുണങ്ങള്‍ ഇതാ:

1. ശര്‍ക്കരയിലെ അയണ്‍ വിളര്‍ച്ച ഇല്ലാതാക്കുകയും അതുവഴി ക്ഷീണവും തളര്‍ച്ചയും അകറ്റുകയും ചെയ്യും. രക്തത്തിലെ ഹീമേഗ്ലോബിന്റെ അളവ് വര്‍ദ്ധിപ്പിച്ചാണ് അയണ്‍ ഇതു സാധ്യമാക്കുന്നത്.

2. കാര്‍ബോഹൈഡ്രേറ്റുകളെ വേഗത്തില്‍ വിഘടിപ്പിച്ച് ഊര്‍ജ്ജമാക്കി മാറ്റുന്നതിലൂടെ ശര്‍ക്കര ക്ഷീണമകറ്റി ശരീരത്തിന് ഊര്‍ജം നല്‍കും.

3. ശര്‍ക്കരയില്‍ അടങ്ങിയിട്ടുള്ള ആന്റി ഓക്‌സിഡന്റുകളായ മാംഗനീസ്, സെലനിയം എന്നിവ ശരീരമാലിന്യങ്ങളെ പുറന്തള്ളാന്‍ സഹായിക്കും.

4. രക്തശുദ്ധി കൈവരിക്കാനും ആയുര്‍വേദത്തില്‍ വാത, പിത്ത ദോഷങ്ങള്‍ കാരണമുള്ള രോഗങ്ങള്‍ക്കും പ്രതിവിധിയാണ് ശര്‍ക്കര.

5. ദഹനം മെച്ചപ്പെടുത്തുന്ന ശര്‍ക്കര ഗ്യാസ് ട്രബിളിനെയും തടയും.

6. ശര്‍ക്കരയിലെ മഗ്‌നീഷ്യം നാഡീഞരമ്പുകളുടെ ആരോഗ്യത്തിനും പേശികളുടെ അയവിനും സഹായകമാണ്.

7. ആരോഗ്യകരമായ ഗുണങ്ങള്‍ ഏറെയുണ്ടെങ്കിലും ശര്‍ക്കരയുടെ അമിത ഉപയോഗം  ഒഴിവാക്കണം. ചില ഘട്ടങ്ങളില്‍ ഇത് അധിക  രക്തസമ്മര്‍ദ്ദത്തിന്  ഇടയാക്കിയേക്കാം.

 

Readers Comment

Add a Comment