Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 4:52 am
  • 29th September, 2026
  • Scattered Clouds
24.36°C24.36°C
  • Humidity: 95 %
  • Wind: 0.81 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

എഗ്ഗ് പഫ്‌സ് കഴിക്കാത്തവർ ചുരുക്കമാണ്. ബേക്കറിയിൽ നിന്ന് വാങ്ങിക്കുന്ന ഈ വിഭവം അതേ രുചിയിൽ തന്നെ വീട്ടിലും തയാറാക്കാം. ബേക്ക് ചെയ്തെടുക്കാൻ ഓവൻ ആവശ്യമാണ്.

മുട്ട -2
സവാള -1
പഫ് പേസ്ട്രി ഷീറ്റ്സ്
ജിഞ്ചർ/ഗാർലിക് പേസ്റ്റ് -1/2 ടീസ്പൂൺ
എഗ്ഗ് മസാല -1/2 ടീസ്പൂൺ
കുരുമുളക് പൊടി -1/4 ടീസ്പൂൺ
ഗരം മസാല -1/4 ടീസ്പൂൺ
ഉപ്പ്, എണ്ണ -പാകത്തിന്

തയ്യാറാക്കുന്ന വിധം

പഫ് പേസ്ട്രി ഷീറ്റ് 1/2 മണിക്കൂർ മുൻപ് ഫ്രിഡ്ജിൽ നിന്നെടുത്ത് പുറത്ത് വയ്ക്കുക. മുട്ട പുഴുങ്ങി ഓരോന്നും നീളത്തിൽ മുറിയ്ക്കുക. ഒരു പാനിൽ കുറച്ച് എണ്ണ ഒഴിച്ച് അതിലേയ്ക്ക് സവാളയോടൊപ്പം ഉപ്പും ചേർത്ത് ഇളം ബ്രൌൺ നിറമാകുന്നത് വരെ വഴറ്റുക. അതിലേയ്ക്ക് ജിഞ്ചർ/ഗാർലിക് പേസ്റ്റ് ചേർത്ത് വീണ്ടും വഴറ്റുക. അതിനുശേഷം എഗ്ഗ് മസാല, ഗരം മസാലപ്പൊടി, കുരുമുളക് പൊടി എന്നിവ ചേർത്ത് ഇളക്കി വാങ്ങുക. മസാലക്കൂട്ടിൽ ചെറുതായി പുഴുങ്ങി അരിഞ്ഞ കാരറ്റ്, ബീൻസ്, ഗ്രീൻ പീസ് എന്നിവയും ചേർക്കാവുന്നതാണ്. പഫ് പേസ്ട്രി ഷീറ്റ് ഒരോന്നും ചതുരത്തിൽ മുറിച്ച് അതിനുള്ളിൽ തണുത്ത മസാല വച്ചശേഷം മുറിച്ച മുട്ട അതിനുമുകളിൽ വച്ച് മടക്കുക. പഫ്സിന് കൂടുതൽ നിറം കിട്ടുന്നതിനായി വേണമെങ്കിൽ ഒരു മുട്ടയുടെ മഞ്ഞ അടിച്ച് തയാറാക്കി വച്ച പഫ്സിന്റെ മുകളിൽ ബ്രഷ് ചെയ്യാവുന്നതാണ്. ഇങ്ങനെ തയാറാക്കി വച്ച പഫ്സ് പ്രീഹീറ്റ് ചെയ്ത ഓവനിൽ 180- 200 ഡിഗ്രിയിൽ 10 മുതൽ 20 മിനിട്ട് വരെ ബേക്ക് ചെയ്തെടുത്താൽ എഗ്ഗ് പഫ്സ് റെഡി

Readers Comment

Add a Comment