Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 4:54 am
  • 29th September, 2026
  • Scattered Clouds
24.36°C24.36°C
  • Humidity: 95 %
  • Wind: 0.81 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഒരു ദിവസം ചായ കിട്ടിയില്ലെങ്കിൽ അസ്വസ്ഥരാകുന്നവരുണ്ട്. ദിവസം നാലും അഞ്ചും ചായ കുടിക്കുന്നവർ വരെയുണ്ട്. എന്നാൽ ചായ കുടിക്കുന്നത് അത്ര നല്ല ശീലമല്ല. ആരോഗ്യത്തിനു വേണ്ടി ഗ്രീൻ ടീ ,ഷുഗർ ഫ്രീ ടീ എന്നിവ കുടിക്കുന്നവരുണ്ട്. എന്നാൽ അതിൽ നിന്നും മാറി ഒരു ഈസി ഡ്രിങ്ക് ഉണ്ടാക്കി നോക്കാം. അതിനു മൂന്ന് സാധനങ്ങൾ മാത്രം മതി. ഒരു കഷണം ആപ്പിൾ, കച്ചോലം, കറുവപ്പട്ട എന്നീ സാധനങ്ങൾ ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തന്നെ സ്വാദിഷ്ടവും ആരോഗ്യ പൂർണ്ണവുമായ ഒരു ഡ്രിങ്ക് നമുക്ക് ഉണ്ടാക്കിയെടുക്കാം.ഇതിനായി ആപ്പിളിന്റെ പകുതിയെടുത്ത് വളരെ ചെറുതായി ഒരു പാത്രത്തിലേക്ക് അരിഞ്ഞിടുക, അതിലേയ്ക്ക് കച്ചോലവും കറുവപട്ടയും ഇട്ടു നന്നായി തിളപ്പിക്കുക. ഒരുപാട് നേരം തിളപ്പിച്ച് കുറുക്കി എടുത്ത ശേഷം അരിച്ച് ഒരു പാത്രത്തിലേക്ക് മാറ്റുക. ഇളം ചുവപ്പു നിറത്തിൽ ആയിരിക്കും ഈ ഡ്രിങ്ക് ഉണ്ടാവുക. മധുരത്തിനായി പഞ്ചസാര ചേർക്കാൻ പാടില്ല. പകരം തേൻ ചേർത്ത് കൊടുക്കാവുന്നതാണ്. ആപ്പിളിനും കറുവപ്പട്ടയ്ക്കും ചെറിയ തോതിലുള്ള മധുരം ഉള്ളതിനാൽ ഡ്രിങ്കിനും ഒരു ഇളം മധുരം ഉണ്ടാകും.

ഒരു സ്പൂൺ തേൻ കൂടി ഇതിലേക്ക് ചേർത്ത് കൊടുത്താൽ ഒരു ഡ്രിങ്ക് കൂടുതൽ സ്വാദിഷ്ടവും ആരോഗ്യമുള്ളതുമാക്കാം. തേൻ ചേർത്ത് നന്നായി ഇളക്കിയതിനു ശേഷം ഒരു തുളസിയില കൂടി ഇട്ടാൽ നല്ലൊരു മണം കൂടി ലഭിക്കും. ചായ പൂർണമായി ഒഴിവാക്കി രാവിലെയും വൈകുന്നേരവും ഇത് കുടിക്കുകന്നത് ശരീരത്തിന്റെ ആരോഗ്യത്തിനും ഉന്മേഷത്തിനും ഏറെ നല്ലതാണ്. തൊണ്ടവേദന, കഫകെട്ട് എന്നിവ അനുഭവപ്പെടുമ്പോൾ ചായ ഒഴിവാക്കി പകരം ഈ ആപ്പിൾ ഡ്രിങ്ക് കുടിച്ചാൽ നല്ല ആശ്വാസം ലഭിക്കുന്നതോടൊപ്പം ശരീരത്തിന്റെ ഗുണത്തിനും കാരണമാകുന്നു.

Readers Comment

Add a Comment