Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 4:23 am
  • 20th April, 2024
  • Light Rain
26.82°C26.82°C
  • Humidity: 96 %
  • Wind: 0.75 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മുഖം തിളങ്ങണം മുഖത്തിന് നിറം വർദ്ധിപ്പിക്കണം എന്നതായിരിക്കും എല്ലാവർക്കും ആഗ്രഹം. എന്നാൽ പലപ്പോഴും ഇതിന് ശ്രമിച്ച് മുഖത്തിന്റെ ഉള്ള ശ്രീ പോലും ഇല്ലാതാക്കുന്ന അവസ്ഥയായിരിക്കും പലരിലും ഉണ്ടായിരിക്കുക. ഗോൾഡൻ ഫേഷ്യൽ, പേൾ ഫേഷ്യൽ, ചോക്ലേറ്റ് ഫേഷ്യൽ തുടങ്ങി മുഖത്തിന് നിറവും തിളക്കവും വർദ്ധിപ്പിക്കാൻ ബ്യൂട്ടി പാർലറിൽ നിരവധി ഫേഷ്യലുകൾ ഉണ്ടായിരിക്കും. എന്നാൽ ഇത്തരത്തിലുള്ള എല്ലാ പരീക്ഷണങ്ങൾക്കും മുഖം നൽകി അതെല്ലാം മുഖത്തിന്റെ അവസ്ഥ തന്നെ മാറ്റുന്ന ഒരു കാര്യം ആലോചിച്ച് നോക്കൂ.

എന്നാൽ ഇനി ഈ വഴികൾക്കെല്ലാം വിട നൽകാം. പ്രകൃതിദത്തമായ പരിഹാര മാർഗ്ഗങ്ങളിലേക്ക് തന്നെ പോകാം. ഏത് വിശേഷാവസരങ്ങളിലും ബ്യൂട്ടിപാർലറിലേക്കോടാതെ സൗന്ദര്യംസംരക്ഷിക്കുന്ന മാർഗ്ഗം നമ്മുടെ വീട്ടിൽ തന്നെ ചെയ്യാവുന്നതാണ്. മാത്രമല്ല നമ്മൾ പ്രതീക്ഷിക്കുന്നതിൽ കവിഞ്ഞ ഫലമാണ് ഇതിന് ലഭിക്കുന്നതും. മുഖത്തിന് നിറവും തിളക്കവും നൽകി എല്ലാ വിധത്തിലുള്ള സൗന്ദര്യ പ്രശ്‌നങ്ങൾക്കും പരിഹാരം കാണുന്ന തരത്തിലുള്ള മാർഗ്ഗങ്ങൾക്ക് പരിഹാരം കാണാവുന്നതാണ്.

കഷണ്ടി, നര, മുടികൊഴിച്ചിൽ മാറ്റും കടുകെണ്ണസൂത്രം
ഫേഷ്യൽ ചെയ്യാൻ ഇനി ബ്യൂട്ടിപാർലറിലേക്ക് ഓടേണ്ട ആവശ്യമില്ല. കാരണം വീട്ടിലിരുന്ന് തന്നെ നമുക്ക് ഫേഷ്യൽ ചെയ്ത് മുഖത്തിന് തിളക്കവും നിറവും വർദ്ധിപ്പിക്കാം. എല്ലാ തരത്തിലും മുഖത്തിനും ചർമ്മത്തിനും ഗുണം ചെയ്യുന്ന തരത്തിലുള്ളതാണ് ഈ ഫേഷ്യൽ. എന്തൊക്കെയാണ് ഇതിന് വേണ്ടി ചെയ്യേണ്ട തയ്യാറെടുപ്പുകൾ എന്ന് നോക്കാം. ഫേഷ്യൽ ചെയ്യുമ്പോൾ ചെയ്യുന്ന എല്ലാ ഘട്ടങ്ങളിലൂടെയും ആണ് ഈ ഫേഷ്യലും ചെയ്യേണ്ടത്.

ക്ലെൻസിങ്
മുഖം വൃത്തിയാക്കുന്നതാണ് ക്ലെൻസിങ്ങിലൂടെ ചെയ്യുന്നത്. പാൽ ഉപയോഗിച്ച് മുഖം നല്ലതു പോലെ വൃത്തിയാക്കാവുന്നതാണ്. പാലിൽ അൽപം പഞ്ഞി കൊണ്ട് മുക്കി ഇത് മുഖത്ത് തുടച്ചെടുക്കണം. പാലിന് പകരം മുട്ടയുടെ വെള്ള ഉപയോഗിക്കുന്നതും നല്ലതാണ്. പാലിലുള്ള ലാക്ടിക് ആസിഡ് ആണ് മുഖത്തെ അഴുക്കെല്ലാം നീക്കി മുഖം വൃത്തിയാക്കാൻ സഹായിക്കുന്നത്.

സ്‌ക്രബ്ബിങ്
മുഖത്തെ മൃതകോശങ്ങളെ നീക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്. അതിനായി പഞ്ചസാര കൊണ്ട് നമുക്ക് സ്‌ക്രബ്ബർ തയ്യാറാക്കാവുന്നതാണ്. ഒരു ടേബിൾ സ്പൂൺ പഞ്ചസാര, ഒരു ടേബിൾസ്പൂൺ നാരങ്ങ നീര്, ഒരു ടേബിൾ സ്പൂൺ തേൻ എന്നിവ നല്ലതു പോലെ മിക്‌സ് ചെയ്ത് ഇത് മുഖത്ത് പുരട്ടി മസ്സാജ് ചെയ്യുക. പത്ത് മിനിട്ടിനു ശേഷം ഇത് മുഖത്ത് നിന്ന് കഴുകിക്കളയാവുന്നതാണ്. ഇത് ചർമ്മത്തിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് ചർമ്മത്തിലെ മൃതകോശങ്ങളെയെല്ലാം ഇല്ലാതാക്കാൻ സഹായിക്കുന്നു.

ആവി പിടിക്കുക
ചർമ്മം ക്ലീൻ ആയാലും ഒളിഞ്ഞിരിക്കുന്ന അഴുക്കും മറ്റും കളയാൻ ആവി പിടിക്കാൻ ശ്രദ്ധിക്കുക. ഇത് സ്‌ക്രബ്ബ് ചെയ്തതിനു ശേഷം മുഖത്തിന്റെ ഇലാസ്തികത നിലനിർത്തുന്നതിനും മൃതകോശങ്ങളെ പൂർണമായും ഇല്ലാതാക്കുന്നതിനും വളരെയധികം സഹായിക്കുന്നു. ആവി പിടിക്കാൻ ബുദ്ധിമുട്ടുള്ളവർ വൃത്തിയുള്ള ടവ്വൽ ചൂടുവെള്ളത്തിൽ പിഴിഞ്ഞ് ഇത് കൊണ്ട് മുഖത്തിന്റെ മുക്കും മൂലയും തുടക്കാവുന്നതാണ്.


ഫേസ്പാക്ക് തയ്യാറാക്കാം
മുഖത്തിടാനുള്ള ഫേസ്പാക്ക് തയ്യാറാക്കുകയാണ് മറ്റൊന്ന്. അതിനായി പ്രകൃതിദത്തമായ രീതിയിൽ എങ്ങനെ ഫേസ്പാക്ക് തയ്യാറാക്കാം എന്ന് നോക്കാം. ആവശ്യമുള്ള സാധനങ്ങൾ ഇവയാണ്. കട്ടത്തൈര്, മഞ്ഞൾപ്പൊടി അൽപം, വെളിച്ചെണ്ണ, നാരങ്ങ നീര്, തേൻ എന്നിവ.

തയ്യാറാക്കുന്ന വിധം
മുകളിൽ പറഞ്ഞ എല്ലാ ചേരുവകളും നല്ലതു പോലെ മിക്‌സ് ചെയ്ത് ഇത് മുഖത്ത് തേച്ച് പിടിപ്പിക്കുക. തേച്ച് പിടിപ്പിക്കുക എന്നതിലുപരി നല്ലതു പോലെ മസ്സാജ് ചെയ്യുന്നത് നല്ലതാണ്. ചുരുങ്ങിയത് 20 മിനിട്ടെങ്കിലും ഇത് മുഖത്തുണ്ടാവണം. സാധാരണ ഫേഷ്യൽ ചെയ്യുമ്പോൾ അത് കഴുത്തിലും നിറവ്യത്യാസം തോന്നാതിരിക്കാൻ മുഖവും കഴുത്തും ചെയ്യുന്നു. അതിന് വേണ്ടി പ്രത്യേകം ശ്രദ്ധിക്കണം. 20 മിനിട്ട് ശേഷം അൽപം ഐസ് വെള്ളത്തിൽ മുഖത്ത് നിന്ന് ഈ കൂട്ട് തുടച്ചെടുക്കാവുന്നതാണ്.

മുഖത്തിന് തിളക്കം
ഈ ഫേഷ്യൽ പ്രകൃതിദത്തമാണ്. അതുകൊണ്ട് തന്നെ യാതൊരു വിധത്തിലുള്ള പാർശ്വഫലങ്ങളും ഇല്ല. മുഖത്തിന് നല്ല തിളക്കവും നിറവും വർദ്ധിപ്പിക്കാൻ വളരെയധികം സഹായിക്കുന്നു ഈ ഫേഷ്യൽ. ഏത് പ്രായക്കാർക്കും ഉപയോഗിക്കാവുന്ന ഒന്നാണ് ഈ ഫേഷ്യൽ.

അകാല വാർദ്ധക്യം ഇല്ലാതാക്കും
അകാല വാർദ്ധക്യം എന്ന പ്രശ്‌നത്തിന് പരിഹാരം കാണാൻ സഹായിക്കുന്നു ഈ ഫേഷ്യൽ. വാർദ്ധക്യം മൂലം മുഖത്തുണ്ടാകുന്ന എല്ലാ വിധത്തിലുള്ള ചുളിവകളും മറ്റും ഇല്ലാതാക്കാൻ സഹായിക്കുന്നു മുകളിൽ പറഞ്ഞ ഫേസ് പാക്ക്. കഴുത്തിലേയും ചുളിവകറ്റി കഴുത്തിന് തിളക്കവും നിറവും നൽകാൻ സഹായിക്കുന്നു.

കണ്ണിനു താഴെയുള്ള കറുപ്പ്
കണ്ണിനു താഴെയുള്ള കറുപ്പ് കൊണ്ട് കഷ്ടപ്പെടുന്ന സുന്ദരിമാർക്ക് നല്ലൊരു പരിഹാരമാണ് ഇത്. മിക്കവാറും പലർക്കും അസ്വസ്ഥത ഉണ്ടാക്കുന്ന ഒന്നാണ് കണ്ണിനു താഴെയുള്ള കറുപ്പ്. അ തിന് പരിഹാരം കാണാൻ സഹായിക്കുന്നു ഈ ഫേസ്മാസ്‌ക്. ഒറ്റ ദിവസത്തെ ഉപയോഗത്തിലൂടെ തന്നെ ചർമ്മത്തിലെ എല്ലാ പ്രശ്‌നങ്ങൾക്കും പരിഹാരം കാണാൻ സാധിക്കുന്നു.

അനാവശ്യ രോമങ്ങൾ
മുഖത്തുണ്ടാവുന്ന അനാവശ്യ രോമങ്ങൾ കൊഴിഞ്ഞ് പോവുന്നതിന് പരിഹാരം കാണാൻ സഹായിക്കുന്നു മഞ്ഞൾ തൈര് ഫേസ്പാക്ക്. ഇത് എല്ലാ അർത്ഥത്തിലും ചർമ്മത്തിന്റെ കാര്യത്തിൽ വില്ലനാവുന്ന ഒന്നാണ്. ആ പ്രശ്‌നത്തെ പെട്ടെന്ന് പരിഹരിക്കാൻ സഹായിക്കുന്ന ഒന്നാണ് ഈ ഫേസ്പാക്ക്.

മുഖത്തെ കറുത്ത പുള്ളികൾ
മുഖത്തുണ്ടാവുന്ന കറുത്ത പുള്ളികളും കുത്തുകളും ആണ് മറ്റൊന്ന്. ഇതെല്ലാം ചർമ്മത്തിൽ പല വിധത്തിലുള്ള പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നു. എന്നാൽ അതിനെല്ലാം പരിഹാരം കാണുന്നതിനും പെട്ടെന്ന് തന്നെ മാറ്റി തിളക്കം വർദ്ധിപ്പിക്കുന്നതിനും ഈ മഞ്ഞൾഫേസ്പാക്ക് സഹായിക്കുന്നു.

 

Readers Comment

Add a Comment