Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 1:57 pm
  • 20th April, 2024
  • Light Rain
34.82°C33.17°C
  • Humidity: 76 %
  • Wind: 3.33 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ശരീരത്തിന്റെ രൂപഘടന നിശ്ചയിക്കുന്നത് അസ്ഥികളാണ്. നിവര്‍ന്നു നില്‍ക്കാനും ഇരിക്കാനും നടക്കാനും ജോലികള്‍ ചെയ്യാനുമൊക്കെ ആരോഗ്യമുള്ള അസ്ഥികള്‍ ആവശ്യവുമാണ്. പക്ഷേ, അസ്ഥികളുടെ ആരോഗ്യത്തിനു വേണ്ടുന്ന പോഷകഘടകങ്ങള്‍ എന്തെല്ലാമെന്ന് മിക്കവരും ശ്രദ്ധിക്കാറില്ല; അത്തരം പദാര്‍ത്ഥങ്ങള്‍ നിത്യഭക്ഷണത്തില്‍ ഉള്‍പ്പെടുത്താറുമില്ല.

അസ്ഥികളുടെ ആരോഗ്യസംരക്ഷണം കുട്ടികളുടെ കാര്യമാണെന്നാണ് പലരുടെയും വിചാരം. പക്ഷേ, അങ്ങനെയല്ല. ശാരീരിക വളര്‍ച്ചയുടെ ഘട്ടത്തില്‍ അസ്ഥികളുടെ കാര്യം പ്രധാനമാണെങ്കിലും മുതിര്‍ന്നു കഴിയുമ്പോള്‍ മറന്നുകളയാനുള്ളതല്ല അത്. പ്രായപൂര്‍ത്തിയായ ഒരാളുടെ ശരീരത്തിന് ദിവസവും 700 മില്ലിഗ്രാം കാല്‍സ്യം ആവശ്യമുണ്ട്. അസ്ഥികളുടെ ബലത്തിന് കാല്‍സ്യം അത്യന്താപേക്ഷിതമാണ്. അതിനൊപ്പം വേണ്ടുന്ന മറ്റൊന്നു കൂടിയുണ്ട്- വിറ്റാമിന്‍ ഡി. ഭക്ഷണത്തിലൂടെ ശരീരത്തിനു ലഭിക്കുന്ന കാല്‍സ്യത്തെ ആഗിരണം ചെയ്യണമെങ്കില്‍ ജീവകം- ഡിയുടെ സഹായം കൂടിയേ തീരൂ.

കാല്‍സ്യം ധാരാളം അടങ്ങിയിട്ടുള്ള ഭക്ഷണ പദാര്‍ത്ഥങ്ങള്‍: പാല്‍, പാല്‍ക്കട്ടി, തൈര് ഉള്‍പ്പെടെ മറ്റ് ക്ഷീരോത്പന്നങ്ങള്‍, ക്യാബേജ് പോലെയുള്ള ഇലക്കറികള്‍, സോയാ ബീന്‍സ്, അണ്ടിപ്പരിപ്പ്, അയല തുടങ്ങിയവയാണ്. ചീരയില്‍ കാല്‍സ്യം ധാരാളം അടങ്ങിയിട്ടുണ്ടെങ്കിലും, കാല്‍സ്യം ആഗിരണം ചെയ്യപ്പെടുന്നതു തടയുന്ന ഓക്‌സാലിക് ആസിഡ് കൂടി അടങ്ങിയിട്ടുള്ളതുകൊണ്ട് പ്രയോജനകരമാകില്ല.

മത്തി, അയല തുടങ്ങിയ മത്സ്യങ്ങള്‍, മുട്ട, ധാന്യങ്ങള്‍ തുടങ്ങിയവ ജീവകം- ഡിയുടെ കലവറകളാണെങ്കിലും ശരീരത്തിന് ആവശ്യമുള്ള മുഴുവന്‍ അളവ് വിറ്റാമിന്‍- ഡിയും ഭക്ഷണത്തിലൂടെ ലഭിക്കില്ല. ബാക്കി ലഭിക്കേണ്ടത് സൂര്യപ്രകാശത്തില്‍ നിന്നാണ്. സൂര്യപ്രകാശത്തില്‍ അടങ്ങിയിട്ടുള്ള അള്‍ട്രാ വയലറ്റ് വികിരണങ്ങളുടെ സഹായത്തോടെയാണ് ശരീരചര്‍മ്മം ജീവകം- ഡി ഉത്പാദിപ്പിക്കുക. എന്നാല്‍, തീവ്രസൂര്യപ്രകാശം അധികസമയം ഏല്‍ക്കുന്നത് മറ്റു വിധത്തിലുള്ള പ്രത്യഘാതങ്ങള്‍ക്ക് വഴിവയ്ക്കുകയും ചെയ്യും.

 
 

Readers Comment

Add a Comment