Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 1:11 am
  • 30th June, 2026
  • Overcast Clouds
23.68°C23.68°C
  • Humidity: 94 %
  • Wind: 1.1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഉപ്പ്, കുരുമുളക്, നാരങ്ങ ഇവ ചേർന്നാൽ സാലഡ് മാത്രമല്ല ഉണ്ടാവുക ഇതിലുപരിയായി പല രോഗങ്ങൾക്കുമുള്ള ഒറ്റമൂലി കൂടിയാണ് ഈ കൂട്ട് എന്നതാണ് സത്യം. നല്ലൊരു മരുന്നാണ് ഈ മൂന്ന് കൂട്ടുകളും. പലവിധ അസുഖങ്ങൾക്കും ഈ കൂട്ടുകൾ ഉപയോഗിക്കാറുണ്ട്. സവാള കൊണ്ട് കൈക്ക് പിറകിൽ തടവിയാൽ….

നമ്മളെ പെട്ടെന്ന് പ്രതിസന്ധിയിലാക്കുന്ന തലവേദന, ജലദോഷം എന്നിവയെ പ്രതിരോധിയ്ക്കാനുള്ള ഏറ്റവും നല്ല മരുന്നാണ് ഇവ എന്നതാണ് സത്യം. എന്തൊക്കെ രോഗങ്ങളെയാണ് ഈ മൂന്ന് കൂട്ടുകളും പ്രതിരോധിയ്ക്കുന്നത് എന്ന് നോക്കാം.തൊണ്ട വേദനയെ ഇല്ലാതാക്കാൻ ഏറ്റവും പറ്റിയ വീട്ടുവൈദ്യമാണ് ഇത്.
ഒരു ടേബിൾ സ്പൂൺ നാരങ്ങ നീര്, അരടീസ്പൂൺ കുരുമുളക് പൊടി, ഒരു ടീസ്പൂൺ ഉപ്പ് എന്നിവ ഒരു ഗ്ലാസ് വെള്ളത്തിൽ കലർത്തി ഇടയ്ക്കിടക്ക് കവിൾ കൊള്ളുക.
മൂക്കടപ്പിന് ഉത്തമൗഷധമാണ് ഇത്. കുരുമുളക്, കറുവപ്പട്ട, ജീരകം, ഏലക്കായ എന്നിയെല്ലാം കൂടി മിക്സ് ചെയ്ത് ഇത് ഇടയ്ക്കിടയ്ക്ക് മണപ്പിയ്ക്കുക.അൽപം നാരങ്ങാ നീരും അൽപം കുരുമുളക് പൊടിയും കൂടി തേനിൽ മിക്സ് ചെയ്ത് കഴിയ്ക്കുക. ഇത് മെറ്റബോളിസം ഉയർത്തുന്നു. മാത്രമല്ല അമിതവണ്ണമെന്ന പ്രശ്നത്തെ ചെറുക്കുകയും ചെയ്യുന്നു.
ആമാശയത്തിനകത്ത് അടിഞ്ഞു കൂടുന്ന ക്രിസ്റ്റലുകളാണ് പിന്നീട് ഗാലസ്റ്റോൺ ആയി രൂപാന്തരം പ്രാപിയ്ക്കുന്നത്. ഇതിന് അൽപം ഒലീവ് ഓയിലിൽ അൽപം നാരങ്ങാ നീരും അൽപം കുരുമുളക് പൊടിയും മിക്സ് ചെയ്ത് കഴിയ്ക്കുക. ഇത് സ്റ്റോൺ ഇല്ലാതാക്കും.വായ്പ്പുണ്ണിനും ഉത്തമ ഔഷധമാണ് ഇത്. ഇതെല്ലാം കൂടി അൽപം വെള്ളത്തിൽ മിക്സ് ചെയ്ത് ഇടയ്ക്കിടയ്ക്ക് കവിൾ കൊള്ളുക

Readers Comment

Add a Comment