Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 4:52 am
  • 29th September, 2026
  • Scattered Clouds
24.36°C24.36°C
  • Humidity: 95 %
  • Wind: 0.81 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സൗന്ദര്യസംരക്ഷണത്തിൽ ആരും പരീക്ഷിക്കാത്ത വഴികളിലൂടെ പോവാനായിരിക്കും പലർക്കും താൽപ്പര്യം. എന്നാൽ ചിലർക്കാകട്ടെ പെട്ടെന്നുള്ള മാറ്റം ആയിരിക്കും ആഗ്രഹം.സൗന്ദര്യസംരക്ഷണത്തിന് നമുക്ക് മത്തൻ ഉപയോഗിക്കാവുന്നതാണ്. പക്ഷേ ഉപയോഗിക്കുമ്ബോൾ അൽപം ശ്രദ്ധിക്കണം. കാരണം വെറുതേ മുഖത്ത് മത്തങ്ങ വാരിത്തേച്ചത് കൊണ്ട് സൗന്ദര്യം വർദ്ധിക്കുകയില്ല. അതിന് അതിന്റേതായ ചില ചിട്ടകളുണ്ട്. സൗന്ദര്യസംരക്ഷണത്തിന് മത്തൻ എങ്ങനെയെല്ലാം ഉപയോഗിക്കാം എന്നതിന്റെ ഒരു ചെറിയ രീതി നിങ്ങൾക്ക് ഇവിടെ വായിക്കാവുന്നതാണ്. അൽപം മത്തൻ പേസ്റ്റ് രൂപത്തിൽ ആക്കിയത്, ഒരു കാൽ ടീസ്പൂൺ ജാതിക്ക പൊടിച്ചത്, അൽപം തേൻ, ഒരു ടേബിൾ സ്പൂൺ ആപ്പിൾ സിഡാർ വിനീഗർ എന്നിവയെല്ലാം കൂടി നല്ലതു പോലെ മിക്‌സ് ചെയ്ത് മുഖത്ത് തേച്ച്‌ പിടിപ്പിക്കാം.ഇത് കുറച്ച്‌ ദിവസം തുടർച്ചയായി ചെയ്ത് നോക്കൂ. അപ്പോൾ ഒരു പക്ഷേ നിങ്ങൾ ഒന്ന് അതിശയപ്പെടുന്നതാണ്.സൗന്ദര്യത്തിന് പലപ്പോഴും വില്ലനാവുന്ന അവസ്ഥയാണ് മുഖത്തുണ്ടാവുന്ന കുത്തും വരകളും ബ്ലാക്ക്‌ഹെഡ്‌സ് എന്ന ഓമനപ്പേരിലറിയപ്പെടുന്ന കറുത്ത പുള്ളികളും എല്ലാം. ഇതിന് പരിഹാരം കാണാൻ സഹായിക്കുന്ന മാർഗ്ഗങ്ങളിൽ ഒരിക്കലും ഒഴിവാക്കരുതാത്ത ഒന്നാണ് മത്തൻ.മത്തൻ പേസ്റ്റ് രൂപത്തിലാക്കിയത്, രണ്ട് ടേബിൾ സ്പൂൺ വാൾനട്ട് പൊടിച്ചത്, അൽപം തേൻ എന്നിവയാണ് ആവശ്യമുള്ള സാധനങ്ങൾ. ഇവ എല്ലാം നല്ലതു പോലെ മിക്‌സ് ചെയ്ത് മുഖത്ത് തേച്ച്‌ പിടിപ്പിക്കാവുന്നതാണ്. ഇത് ചർമ്മത്തിന് വളരെ വലിയ ഗുണങ്ങൾ നൽകുന്നു. ഏത് കുത്തും കുഴിയും ഇല്ലാതാക്കി ചർമ്മത്തിന്റെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുന്നു.

Readers Comment

Add a Comment