Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 4:50 am
  • 29th September, 2026
  • Scattered Clouds
24.36°C24.36°C
  • Humidity: 95 %
  • Wind: 0.81 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കൂവക്കുറുക്ക് ഒരു കുട്ടിഭക്ഷണമല്ലേ എന്നു ചോദിച്ച് മാറ്റിവയ്‌ക്കേണ്ട. കായികാദ്ധ്വാനം വേണ്ടിവരുന്ന ജോലികള്‍ ചെയ്യുന്നവര്‍ക്ക് കരുത്തും ഊര്‍ജ്ജസ്വലതയും പ്രതിരോധ ശേഷിയും നല്‍കുന്ന ഒന്നാന്തരം പോഷകാഹാരം കൂടിയാണ് കൂവപ്പൊടി. ഒരു ദിവസം മുഴുവന്‍ വേണ്ട സ്റ്റാമിന നിലനിറുത്താന്‍ രണ്ടു കപ്പ് കൂവപ്പൊടിയുടെ കുറുക്കു മതി.

കൂവക്കിഴങ്ങ് ഉണക്കിപ്പൊടിക്കുന്നതാണ് കൂവപ്പൊടി. ശരീരത്തിന്റെ പൊതുവായ ആരോഗ്യത്തിനും കരുത്തിനും വേണ്ടുന്ന കാാര്‍ബോഹൈഡ്രേറ്റ്, പ്രോട്ടീന്‍, സോഡിയം, പൊട്ടാസ്യം, കാത്സ്യം  എന്നീ ഘടകങ്ങളെല്ലാം കൂവപ്പൊടിയിലുണ്ട്. ഊര്‍ജ്ജം നല്‍കുമെങ്കിലും കൂവക്കുറുക്ക് ശരീരഭാരം കൂട്ടുമെന്ന് പേടിക്കേണ്ടെന്നു മാത്രമല്ല, അമിതഭാരം കുറയ്ക്കാന്‍ പല വിദ്യകള്‍ നോക്കുന്നവര്‍ക്ക് ധൈര്യമായി കഴിക്കുകയും ചെയ്യാം. കാരണം കലോറി തീരെ കുറവാണ് കൂവപ്പൊടിയില്‍.

നാരുകള്‍ (ഫൈബര്‍) ധാരാളം അടങ്ങിയിട്ടുള്ളതുകൊണ്ട്  ദഹനപ്രശ്‌നങ്ങള്‍ അകറ്റാന്‍ സഹായിക്കും. അതുകൊണ്ട് കുട്ടികള്‍ക്കും പ്രായംചെന്നവര്‍ക്കും മികച്ച  ആഹാരമാണിത്.  കിടപ്പുരോഗികള്‍ക്ക് ഗ്യാസ്ട്രബിള്‍ പോലുള്ള പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ കൂവപ്പൊടി നല്‍കാം. ക്ഷീണമകറ്റാനും സഹായിക്കും.

ചെറിയ കുട്ടികള്‍ക്ക് ശരീരവളര്‍ച്ചയ്ക്കും എല്ലുകളുടെ വളര്‍ച്ചയ്ക്കും കൂവക്കുറുക്ക് നല്ലതാണ്. അവശ്യപോഷകങ്ങള്‍ സമീകൃതമായ അളവില്‍ അടിങ്ങിയിരിക്കുന്നു എന്നതാണ് പ്രത്യേകത. വയറിളക്കം, യൂറിനറി ഇന്‍ഫെക്ഷന്‍, വൃക്കയിലെ കല്ല്, അള്‍സര്‍, മറ്റ് കുടല്‍ രോഗങ്ങള്‍ എന്നിവ തടയും. കൂവപ്പൊടി വെള്ളമോ പാലോ ചേര്‍ത്ത് കുടിച്ചാല്‍ അതിസാരം ശമിക്കാനും ബെസ്റ്റ്. പ്രമേഹരോഗികള്‍ക്കും ഹൃദ്രോഗികള്‍ക്കും കഴിക്കാം. 

Readers Comment

Add a Comment