Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 6:43 am
  • 15th August, 2026
  • Overcast Clouds
22.82°C22.82°C
  • Humidity: 99 %
  • Wind: 0.8 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ആരോഗ്യത്തിന് ഏറെ ഉത്തമമായ ഒന്നാണ് വെജിറ്റബിൾ സൂപ്പ്. ശരീരഭാരം കുറയ്ക്കുന്നതിനും പ്രമേഹം, രക്തസമ്മർദ്ദം, കൊളസ്‌ട്രോൾ എന്നീ അസുഖങ്ങൾ നിയന്ത്രിക്കുന്നതിനും നിത്യേന വെജിറ്റബിൾ സൂപ്പ് കഴിക്കുന്നത് വളരെ ഉത്തമമാണ്. കൂടാതെ പ്രതിരോധ ശേഷി കൂട്ടാനും ഇത് ഏറെ സഹായിക്കുന്നു. സ്വാദിഷ്ടവും ആരോഗ്യകരവുമായ വെജിറ്റബിൾ സൂപ്പ് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. ഇതിനായി ഒരു പാൻ അടുപ്പിൽ വെച്ച് അതിലേക്ക് ഒരു ടീസ്പൂൺ ബട്ടർ അല്ലെങ്കിൽ ഏതെങ്കിലും റിഫൈൻഡ് ഓയിൽ ഒഴിക്കുക. ഇത് നന്നായി ചൂടായ ശേഷം അതിലേക്ക് ഒരു ടീസ്പൂൺ വെളുത്തുള്ളി അരിഞ്ഞ് ചേർക്കുക.ശേഷം ഇതിലേക്ക് കാൽകപ്പ് സവാള കൂടി ചേർത്ത് നന്നായി വഴറ്റിയെടുക്കുക. അതിനു ശേഷം അര കപ്പ് ക്യാരറ്റ്, ക്യാബേജ്, മഷ്‌റൂം, ബീൻസ് എന്നിവ ചേർത്ത് നന്നായി ഇളക്കുക. ഇത് നന്നായി വാടി കഴിഞ്ഞ ശേഷം അതിലേക്ക് അരക്കപ്പ് ചോളം കൂടി ചേർത്ത് നന്നായി ഇളക്കി കൊടുക്കുക. ശേഷം ആവശ്യത്തിനു വെള്ളം ഒഴിച്ചു കൊടുക്കുക. പിന്നീട് പതിനഞ്ച് മിനിറ്റ് മൂടി വെച്ച് വേവിക്കുക. ശേഷം മൂടി തുറന്ന് ഇതിലേക്ക് കാൽ ടീസ്പൂൺ കുരുമുളകു പൊടിയും ആവശ്യത്തിന് ഉപ്പും അല്പം മല്ലിയിലയും ചേർത്ത് കൊടുക്കുക.

ഇത് നന്നായി ഇളക്കി അഞ്ച് മിനിറ്റ് തിളപ്പിച്ചെടുക്കുക. ഇതിലേക്ക് കാൽക്കപ്പ് വെള്ളത്തിൽ അര ടീസ്പൂൺ കോൺഫ്‌ലവർ കലക്കി ഒഴിച്ചു കൊടുക്കുക. ഇത് നന്നായി തിളച്ച ശേഷം ഓഫ് ചെയ്ത് ഇതിലേക്ക് ഒരു ചെറുനാരങ്ങയുടെ നീര് കൂടി ചേർത്ത് കൊടുക്കുക. ആരോഗ്യകരവും സ്വാദിഷ്ടവുമായ വെജിറ്റബിൾ സൂപ്പ് തയ്യാർ. ശരീരഭാരം കുറയ്ക്കുന്നവർക്ക് രാത്രി കഴിക്കാവുന്ന ആരോഗ്യകരമായ ഒന്നാണ് ഈ വെജിറ്റബിൾ സൂപ്പ്.

Readers Comment

Add a Comment