Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 4:52 am
  • 29th September, 2026
  • Scattered Clouds
24.36°C24.36°C
  • Humidity: 95 %
  • Wind: 0.81 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ബ്രാൻ, ജേം, എൻഡോസ്പേം എന്നിങ്ങനെ ഒരു ധാന്യത്തിന് മൂന്ന് ഭാഗങ്ങളുണ്ട്. മുഴുധാന്യങ്ങളിൽ ഈ മൂന്നു ഭാഗങ്ങളുമുണ്ടാകും. ബ്രാൻ അഥവാ തവിടിലാണ് നാരുകൾ ധാരാളമുള്ളത്. ജേമിൽ ജീവകം ഇയും ഫാറ്റി ആസിഡുകളുമുണ്ട്. അന്നജം അടങ്ങിയിരിക്കുന്നത് ഏറ്റവുമുള്ളിലുള്ള എൻഡോസ്പേമിൽ ആണ്. അന്നജത്തോടൊപ്പം നാരുകളും ജീവകങ്ങളും ലഭിക്കുമെന്നതിനാൽ പ്രമേഹരോഗികൾ മുഴുധാന്യങ്ങൾ കഴിക്കുന്നതാണുത്തമം.

എന്നാൽ ധാന്യങ്ങൾ സംസ്കരിക്കുമ്പോൾ നാരുകൾ നഷ്ടപ്പെടും. ജേംനഷ്ടപ്പെടും. അതോടെ ജീവകങ്ങളും ഇല്ലാതാകും. കൂടാതെ ധാന്യങ്ങളും മൈദയും മറ്റും മൃദുവാകാനും വെളുപ്പിക്കാനും ഉപയോഗിക്കുന്ന അലോക്സാൻപോലുള്ള രാസവസ്തുക്കളും പ്രമേഹതീവ്രത കൂട്ടാറുണ്ട്.

അരിയും ഗോതമ്പും നിയന്ത്രിത അളവിൽ

അരിയിലെയും ഗോതമ്പിലെയും അന്നജത്തിന്റെ അളവ് ഏകദേശം തുല്യമാണ്. അതിനാൽ ചോറായാലും ചപ്പാത്തിയായാലും പ്രമേഹരോഗി നിയന്ത്രിത അളവിൽ മാത്രമേ കഴിക്കാവൂ. ആന്തരികവും ബാഹ്യവുമായ മുറിവുകളെ ഉണക്കുക, ലൈംഗികശേഷി മെച്ചപ്പെടുത്തുക, കോശങ്ങളുടെ ജരിതാവസ്ഥ കുറയ്ക്കുക തുടങ്ങിയ ഗുണങ്ങൾ ഉള്ളതിനാൽ ഗോതമ്പാണ് പ്രമേഹരോഗിക്ക് കൂടുതൽ അനുയോജ്യം.

Readers Comment

Add a Comment