Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 6:43 am
  • 15th August, 2026
  • Overcast Clouds
22.82°C22.82°C
  • Humidity: 99 %
  • Wind: 0.8 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഡ്രാഗൺ ഫ്രൂട്ടിന്റെ പേരുമാറ്റാനൊരുങ്ങി ഗുജറാത്ത്. ഈ പഴം താമരയുടെ രൂപത്തിന് സമാനമായതിനാൽ കമലമെന്നാണ് ഡ്രാഗൺ ഫ്രൂട്ടിന്റെ ഗുജറാത്തിലെ പുതിയ പേര്. ഡ്രാഗൺ എന്ന പേര് ഒരു പഴത്തിന് ഉപയോഗിക്കുന്നത് ഉചിതമല്ലെന്നുമാണ് മുഖ്യമന്ത്രി വിജയ് രൂപാണി പറയുന്നത്. താമരയ്ക്ക് സംസ്‌കൃതത്തിലുള്ള കമലമെന്ന പേരാവും ഡ്രാഗൺ ഫ്രൂട്ടിന് അനുയോജ്യമെന്നും വിജയ് രൂപാണി വിശദമാക്കിയതായാണ് റിപ്പോർട്ട്.

കഴിഞ്ഞ ഏതാനും വർഷങ്ങളായി ഗുജറാത്തിലെ കച്ചിലും നവസാരിയിലുമുള്ള കർഷകർ വ്യാപകമായി ഡ്രാഗൺ ഫ്രൂട്ട് കൃഷി ചെയ്യുന്നുണ്ട്. ഗുജറാത്തിലെ ബിജെപി ഓഫീസിന്റെ പേരും കമലം എന്നാണ്. ഡ്രാഗൺ ഫ്രൂട്ടിന് കമലം എന്ന പേരിനായി സംസ്ഥാനം പേറ്റന്റിന് അപേക്ഷിച്ചതായാണ് റിപ്പോർട്ട് വിശദമാക്കുന്നത്.ഗുജറാത്തിലെ വനംവകുപ്പും ഡ്രാഗൺഫ്രൂട്ടിന്റെ പേരുമാറ്റം സംബന്ധിച്ച് ഇന്ത്യൻ കൗൺസിൽ ഓഫ് ആഗ്രികൾച്ചറൽ റിസർച്ചിലും അപേക്ഷ നൽകിയിട്ടുണ്ട്. 2020 ജൂലൈ 26ന് പ്രധാനമന്ത്രി നടത്തിയ റേഡിയോ സംഭാഷണമായ മൻ കി ബാത്തിലും ഡ്രാഗൺ ഫ്രൂട്ടിനേക്കുറിച്ച് പരാമർശമുണ്ടായിരുന്നു. എന്നാൽ നീക്കത്തിനെതിരെ സമൂഹമാധ്യമങ്ങളിൽ രൂക്ഷ വിമർശനമാണ് ഇതിനോടകം ഉയർന്നിട്ടുള്ളത്.

Readers Comment

Add a Comment