Breaking News
- ട്രംപിനെ തിരുത്തി ബൈഡൻ ആദ്യം ഒപ്പിട്ടത് മാസ്ക് നിർബന്ധമാക്കുന്ന ഉത്തരവിൽ
- ബൈഡെന്‍ ആശംസകളുമായി ലോക നേതാക്കൾ
- സ്പീക്കറെ നീക്കം ചെയ്യണമെന്ന പ്രമേയം ഇന്ന് നിയമസഭയിൽ
Your Comment Added Successfully!

കോവിഡ് കാലത്ത് വെജ്- നോൺവെജ് വിഭാഗങ്ങളിലുള്ള 9,500 പരമ്പരാഗത ഹോട്ടലുകൾ പൂട്ടിയതായും 24,000 അറേബ്യൻ ഭക്ഷണശാലകൾ തുറന്നതായും കേരള ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷന്റെ കണക്ക്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഷവർമ-അൽഫാം-കുഴിമന്തിക്കടകൾ ഇരുപത്തി അയ്യായിരത്തോളം ഉണ്ടെന്നാണ് ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ റജിസ്ട്രേഷനിൽ നിന്നും വ്യക്തമാകുന്നത്. ഇതു കൂടാതെ രജിസ്റ്റർ ചെയ്യാത്ത സ്ഥാപനങ്ങളുമുണ്ട്. 12 ലക്ഷത്തിന് മുകളിൽ വാർഷിക വിറ്റുവരവെങ്കിൽ മാത്രം ലൈസൻസ് മതി എന്നതിനാലാണിത്. അതുകൊണ്ടു തന്നെ യഥാർത്ഥ കണക്ക് ഇതിലും കൂടുതലായിരിക്കും.
പൂട്ടിപ്പോയ വൻകിട-ഇടത്തരം ഹോട്ടലുകളിൽ അറുപത് ശതമാനത്തോളം വെജിറ്റേറിയൻ വിഭാഗത്തിൽപ്പെട്ടവയാണ്. ഇവയെല്ലാം തന്നെ വാടക കെട്ടിടങ്ങളിൽ പ്രവർത്തിച്ചിരുന്നവയും. അതേസമയം പുതുതായി തുടങ്ങിയ അറേബ്യൻ ഹോട്ടലുകളിൽ പലതും ചെറിയ മുതൽ മുടക്കുള്ളവയാണ്. കോവിഡ് കാലത്ത് ഹോട്ടലുകളിൽ ഇരുന്ന് കഴിക്കുന്ന പതിവ് രീതി ഒഴിവാക്കിയതും പുതുതായി തുടങ്ങിയ ഹോട്ടലുകളുടെ മുതൽ മുടക്ക് കുറച്ചിട്ടുണ്ട്.