Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 1:11 am
  • 30th June, 2026
  • Overcast Clouds
23.68°C23.68°C
  • Humidity: 94 %
  • Wind: 1.1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സാധാരണയായി സദ്യകളിൽ വിളമ്പുന്ന ഒരു നല്ല കൂട്ടുകറി ആണ് എരിശേരി. ഏത്തയ്ക്ക, ചേന, മത്തങ്ങ എവയിലേതെങ്കിലും ആണ് ഈ കറിയിലെ മുഖ്യ ഇനം. നാളികേരം അരച്ചതാണ് ഇതിലെ പ്രധാന ചേരുവ.കേരളീയസദ്യയിലെ  പ്രധാന കറിയായ എരിശ്ശേരി ഉണ്ടാക്കുന്നതെങ്ങനെയെന്ന് നോക്കാം.


തയ്യാറാക്കുന്ന വിധം
ഒരു പ്രഷർ കുക്കറിൽ വൻപയർ വേവിക്കുക. പകുതി വേവാകുമ്പോൾ തുറന്ന് പച്ചക്കറി കഷണങ്ങളും പച്ചമുളകും കറിവേപ്പിലയും പാകത്തിന് ഉപ്പും ചേർത്ത് വീണ്ടും വേവിക്കുക.ചിരകിയ തേങ്ങയിൽ വെളുത്തുളളിയും ജീരകവും കുരുമുളകും മഞ്ഞൾപ്പൊടിയും ചേർത്തരക്കുക.

ഒരു പാനിൽ എണ്ണയൊഴിച്ച് കടുകും കറിവേപ്പിലയും താളിക്കുക. തീ കുറച്ച് ഉഴുന്നു പരിപ്പും വറ്റൽമുളകുമിട്ട് ഇളക്കിയ ശേഷം അരപ്പ് ചേർത്ത് അൽപ്പം വെളളമൊഴിച്ച് തിളപ്പിക്കുക. വേവിച്ചുവെച്ച പയർ പച്ചക്കറി കൂട്ടിലേക്ക് താളിച്ച അരപ്പൊഴിച്ച് പതുക്കെ ഇളക്കി മൂടി വെയ്ക്കുക. എരിശ്ശേരി തയ്യാറായി കഴിഞ്ഞു.

Readers Comment

Add a Comment