Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 4:52 am
  • 29th September, 2026
  • Scattered Clouds
24.36°C24.36°C
  • Humidity: 95 %
  • Wind: 0.81 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

അമിത മദ്യപാനം കൊണ്ടുണ്ടാകുന്ന അൾസറിന് കട്ടൻചായക്ക് തടയുവാൻ കഴിയുമെന്ന് പഠനം. ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് കെമിക്കൽ ബയോളജിയിലെ ശാസ്ത്രജ്ഞർ നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. രോഗപ്രതിരോധത്തിന് സഹായിക്കുന്ന ഘടകങ്ങൾ ഉള്ളതിനാൽ ദിവസവും ഒരു കട്ടൻ കുടിക്കുന്നത് നല്ലതാണെന്ന് നേരത്തെ  കണ്ടെത്തിയിരുന്നു. എന്നാൽ ഇപ്പോൾ മദ്യപാനം കൊണ്ടുണ്ടാകുന്ന അൾസറിനേയും കട്ടൻചായ ചെറുക്കുമെന്ന് പറയപ്പെടുന്നത്.

നിരന്തര മദ്യപാനം കുടലിനെ സാരമായി ബാധിക്കുന്നതിനെ തുടർന്ന് വയർ പുകച്ചിലായും മറ്റുമായി അനുഭവപ്പെട്ട് പിന്നീട് ഗുരുതരമായ കുടൽപുണ്ണായി മാറുന്നു. കൂടാതെ മദ്യപാനം ശീലം തുടരുന്നതിനാൽ ശരീരത്തിന്റെ പ്രതിരോധ ശേഷി നഷ്ടപ്പെടുകയും ചെയ്യുന്നു. എന്നാൽ കട്ടൻചായയിലെ ദ്രവരൂപത്തിലുള്ള ചിലഘടകങ്ങൾക്ക് പ്രോട്ടീനുമായി ചേർന്ന് ഇതിനെ പ്രതിരോധിക്കുവാൻ കഴിയുമെന്നാണ് പുതിയ കണ്ടെത്തൽ. മദ്യം നശിപ്പിച്ച സെല്ലുകൾ ഇപ്രകാരം പുനരുജ്ജീവിപ്പിക്കാനും കഴിയും.

Readers Comment

Add a Comment