Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 9:30 am
  • 16th April, 2024
  • Overcast Clouds
31.82°C30.4°C
  • Humidity: 65 %
  • Wind: 0.22 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ദിവസവും ഒരു പിടി ചെറുപയർ മുളപ്പിച്ചത് ഭക്ഷണത്തിൽ ശീലമാക്കി നോക്കൂ. ഇത് വേവിച്ചോ അല്ലാതെയോ ആകാം. വേവിയ്ക്കാതെ കഴിച്ചാൽ ഗുണം ഇരട്ടിയ്ക്കും. ഇതുപോലെ മുളപ്പിച്ചു കഴിച്ചാലും.മുളപ്പിച്ചതും അല്ലാതെയുമായ ചെറുപയർ പ്രോട്ടീന്റെ പ്രധാനപ്പെട്ട ഒരു കലവറയാണ്. വെജിറ്റേറിയൻ ഭക്ഷണപ്രിയർക്കു പ്രത്യേകിച്ചും. പ്രോട്ടീൻ കോശങ്ങളുടേയും മസിലുകളുടേയും വളർച്ചയ്ക്ക് ഏറെ പ്രധാനപ്പെട്ടതുമാണ്. ശരീരത്തിന് ആവശ്യമായ പ്രോട്ടീൻ ലഭ്യമാക്കാൻ ഇതു മതിയാകും.

ഇത് മുളപ്പിച്ചു കഴിച്ചാൽ ഗ്യാസ് പ്രശ്‌നങ്ങൾ ഉണ്ടാകില്ല. പയർ വർഗങ്ങൾ പൊതുവേ ഗ്യാസ് കാരണമാകുമെങ്കിലും ഇതു മുളപ്പിച്ചാൽ ഈ പ്രശ്‌നം ഇല്ലാതെയാകും.ധാരാളം നാരുകൾ അടങ്ങിയ ചെറുപയർ കുടലിന്റെ ആരോഗ്യത്തിന് അത്യുത്തമമാണ്. കുടലിന്റെ പ്രവർത്തനങ്ങൾ നല്ല രീതിയിൽ നടക്കാൻ ഇത് സഹായിക്കും. ഇതുവഴി മലബന്ധം പോലുള്ള പ്രശ്‌നങ്ങൾ അകറ്റി നിർത്താനും സഹായിക്കും. ദിവസവും ചെറുപയർ മുളപ്പിച്ചു കഴിയ്ക്കുന്നത് നല്ല ശോധനയ്ക്കു സഹായിക്കുന്ന ഒരു പ്രധാനപ്പെട്ട വഴിയാണ്.

മുളപ്പിച്ച ചെറുപയർ ശരീരത്തിലെ ടോക്‌സിനുകൾ നീക്കാൻ ഏറെ നല്ലതാണ്. ശരീരത്തിലെ ടോക്‌സിനുകളാണ് ക്യാൻസർ അടക്കമുളള പല രോഗങ്ങൾക്കും കാരണമാകുന്നത്. ഇത്തരം പ്രശ്‌നങ്ങൾ അകറ്റി നിർത്താൻ ആരോഗ്യകരമായ ഈ ഭക്ഷണത്തിനു സാധിയ്ക്കും

എല്ലുകളുടേയും പല്ലുകളുടേയും ആരോഗ്യത്തിന് ഏറ്റവും ഉത്തമവും. കുട്ടികൾക്കു നൽകാൻ സാധിയ്ക്കുന്ന മികച്ചൊരു ഭക്ഷണമാണിത്.ശരീരത്തിന് പോഷകക്കുറവ് അനുഭവപ്പെടാതെ തന്നെ തടി കുറയ്ക്കാൻ പറ്റിയ ഉത്തമമായ ഒരു വഴിയാണിത്. ഇതിലെ നാരുകൾ ദഹനപ്രക്രിയ സുഗമമാക്കി നടക്കാനും അപചയ പ്രക്രിയ ശക്തിപ്പെടുത്താനും സഹായിക്കുന്നു

Readers Comment

Add a Comment