Forecast Weather using OpenWeatherMap with PHP

Kerala

  • Friday 2:56 am
  • 19th April, 2024
  • Overcast Clouds
26.05°C26.05°C
  • Humidity: 93 %
  • Wind: 0.69 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സുഗന്ധവ്യഞ്ജനങ്ങളിൽ ഒന്നാണ് ഏലയ്ക്ക. പല തരം ഭക്ഷണങ്ങളിൽ ഉപയോഗിച്ചു വരുന്ന ഇത് ആരോഗ്യ കാര്യങ്ങളിലും ഏറെ നല്ലതാണ്.ആയുർവേദ പ്രകാരം ശരീരത്തിലെ വാത, കഫ, പിത്ത ദോഷങ്ങൾ കുറയ്ക്കാൻ ഏലയ്ക്ക് നല്ലതാണെന്നു പറയും.ഏലയ്ക്ക പല രീതിയിലും ഉപയോഗിയ്ക്കാം. ഭക്ഷണത്തിൽ ചേർത്ത് ഉപയോഗിയ്ക്കാം. ചായയിൽ ചേർത്ത് ഉപയോഗിയ്ക്കാം. ഏലയ്ക്കാചായ ഏറെ ആരോഗ്യ ഗുണങ്ങൾ അടങ്ങിയ ഒന്നാണ്. സ്വാദിലും മുൻപന്തിയിൽ തന്നെയാണ് ഏലയ്ക്ക.ഏലയ്ക്കയിട്ടു തിളപ്പിച്ച വെള്ളവും നല്ലതു തന്നെയാണ്. ദിവസവും ഒരു ഗ്ലാസ് ഏലയ്ക്കാവെള്ളം കുടിയ്ക്കുന്നത് ഏറെ ആരോഗ്യപരമായ ഗുണങ്ങൾ നൽകും.വെറ്റമിൻ സി ധാരാളമായി ഏലയ്ക്കയിൽ അടങ്ങിയിട്ടുണ്ട്. വെറ്റമിൻ സി ധാരാളമായി ഏലയ്ക്കയിൽ അടങ്ങിയിട്ടുണ്ട്. ഇതുകൊണ്ടുതന്നെ ശരീരത്തിന് പ്രതിരോധശേഷി നൽകാൻ ഏലയ്ക്കയിട്ടു തിളപ്പിച്ച വെള്ളം ഏറെ നല്ലതാണ്. ഇത് ദിവസവും കുടിയ്ക്കുന്നത് കോൾഡ് പോലുള്ള പ്രശ്‌നങ്ങളിൽ നിന്നും മോചനം നൽകും.ചർമാരോഗ്യത്തിന് ഏലയ്ക്കയിട്ടു തിളപ്പിച്ച വെള്ളം കുടിയ്ക്കുന്നത് ഏറെ നല്ലതാണ്. ഇത് ചർമത്തിലെ ചുളിവകറ്റാനും പ്രായക്കുറവു തോന്നാനുമെല്ലാം ഏറെ നല്ലതാണ്. ഇതുപോലെയാണ് ഏലയ്ക്കയും. ഇതിലെ വൈറ്റമിൻ സി ആന്റിഓക്‌സിഡന്റായി പ്രവർത്തിയ്ക്കുന്നു. ഫൈറ്റോന്യൂട്രിയന്റുകൾ ചർമത്തിലെ രക്തപ്രവാഹം വർദ്ധിപ്പിയ്ക്കും. ഇതുവഴി ചുളിവുകളും പാടുകളുമെല്ലാം അകറ്റാനും സഹായിക്കും.കടുത്ത ചൂടിൽ നിന്നും സംരക്ഷണം നൽകാൻ ഏലയ്ക്കക്കു കഴിയും. വെയിലത്തു പോകുമ്പോൾ ഏലയ്ക്ക വായിലിട്ടു ചവച്ചാൽ സൂര്യാഘാതം ഏൽക്കില്ല. തലവേദനയ്ക്കുള്ള ഒരു മരുന്നു കൂടിയാണിത്. ഏലയ്ക്ക ഇട്ടു തിളപ്പിച്ച ചായ കുടിച്ചാൽ തലവേദന മാറും. അമിതമായി കാപ്പി കുടിയ്ക്കുന്നവർക്ക് ശരീരത്തിലെ കഫീന്റെ അളവ് കുറയ്ക്കാൻ ഏലയ്ക്ക ഉപയോഗിക്കാം. കഫീൻ ശരീരത്തിൽ നിന്നും പുറന്തള്ളുകയാണ് ഏലയ്ക്ക ചെയ്യുന്നത്.

 

Readers Comment

Add a Comment