Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 1:10 am
  • 30th June, 2026
  • Overcast Clouds
23.68°C23.68°C
  • Humidity: 94 %
  • Wind: 1.1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കേരള സദ്യ  മലയാളികൾക്ക് എന്നും ഏറെ പ്രിയപ്പെട്ടതാണ് .കേരള പിറവി ദിനത്തിൽ സദ്യയെ കുറിച്ച് ഓർക്കാത്ത മലയാളികളും ഇല്ല . ഓണസദ്യക്ക് മധുരപ്രിയർക്ക് ബോളിയും പാൽപ്പായസവും തന്നെയാണ് ഏറ്റവും ഇഷ്ടം . ഇനി കടയിൽ നിന്ന് വാങ്ങാതെ തന്നെ നിങ്ങൾക്ക് വീട്ടിൽ ബോളി തയ്യാറാക്കാം.


ആവശ്യമുള്ള സാധനങ്ങൾ 

മൈദ - 2 കപ്പ് ഉപ്പ് - 1 നുള്ള് മഞ്ഞൾപ്പൊടി - രണ്ട് സ്പൂൺ വെള്ളം- നാല് കപ്പ് എള്ളെണ്ണ- ഒരു ടീസ്പൂൺ നല്ലെണ്ണ- അരക്കപ്പ് കടലപ്പരിപ്പ്- 2 കപ്പ് ഒരു രാത്രി കുതിർത്തത്) പൊടിച്ച പഞ്ചസാര- 2 കപ്പ് ഏലക്കപ്പൊടി- ഒന്നര സ്പൂൺ നെയ്യ് 

തയ്യാറാക്കുന്നവിധം 

മൈദ എടുത്ത് അതിൽ അൽപം ഉപ്പും മഞ്ഞൾപ്പൊടി കാൽ സ്പൂണും ചേർത്ത് നല്ലതുപോലെ കുഴച്ച് വെക്കുക. ഇത് നല്ലതുപോലെ കുഴച്ചെടുത്ത ശേഷം ചപ്പാത്തി മാവിനേക്കാൾ അൽപം ലൂസായി കുഴച്ചെടുക്കുക. അതിന് ശേഷം ഇതിന് മുകളിലേക്ക് നല്ലെണ്ണ മാവ് മുങ്ങുന്ന തരത്തിൽ ഒഴിച്ച് വെക്കുക. ഇത് രണ്ട് മണിക്കൂർ നേരത്തേക്ക് മാറ്റി വെക്കണം. ബോളിയുടെ മാവ് നല്ലതുപോലെ സോഫ്റ്റ് ആവുന്നതിന് വേണ്ടിയാണ് ഇത്. അതിന് ശേഷം ഒരു കുക്കർ എടുത്ത് അതിലേക്ക് കടലപ്പരിപ്പ് കുതിർത്തത് ഇട്ട് അഞ്ച് വിസിൽ വരുന്നത് വരെ വേവിക്കുക. ഇതിന് ശേഷം വെള്ളം തൊടാതെ ഇത് മിക്‌സിയിൽ അരച്ചെടുക്കണം. നല്ലതുപോലെ പൊടിഞ്ഞ് വരണം എന്നുള്ളതാണ് ശ്രദ്ധിക്കേണ്ട കാര്യം. പിന്നീട് ഇത് ഒരു പാത്രത്തിലേക്ക് ഇട്ട് അതിലേക്ക് പൊടിച്ച പഞ്ചസാര മിക്‌സ് ചെയ്ത് നല്ലതുപോലെ സെറ്റ് ആക്കുക. ഇതിലേക്ക് അൽപം മഞ്ഞൾപ്പൊടിയും ചേർത്ത് നല്ലതുപോലെ ഇളക്കിയെടുക്കണം. ശേഷം ഒരു ടീസ്പൂൺ നെയ്യും ഏലക്കപ്പൊടിച്ചതും ചേർത്ത് നല്ലതുപോലെ ഇളക്കി ഗ്യാസ് ഓഫ് ചെയ്യാവുന്നതാണ്. ഇത് നാരങ്ങ വലുപ്പത്തിൽ ഉരുട്ടിയെടുക്കണം. അതിന് ശേഷം കുഴച്ച് വെച്ച മൈദയിൽ നിന്ന് അൽപം എടുത്ത് കൈയ്യിൽ വെച്ച് പപ്പട വട്ടത്തിൽ പരത്തിയെടുക്കണം. അതിന് ശേഷം ഉരുളയാക്കി വെച്ചിരിക്കുന്ന കടലമാവ് എടുത്ത് ഇതിനുള്ളിൽ വെച്ച് രണ്ടും കൂടി നല്ലതുപോലെ ഉരുട്ടിയെടുക്കണം. ഇത് ചപ്പാത്തി പരത്തുന്നത് പോലെ അരിപ്പൊടി ഇട്ട് പരത്തി കൊടുക്കണം. ചപ്പാത്തി വലുപ്പത്തിൽ ആവുന്നത് വരെ പരത്തണം. എന്നാൽ പരത്തുമ്പോൾ പൊട്ടിപ്പൊവാതിരിക്കാൻ അൽപം അരിപ്പൊടി ഇടക്കിടക്ക് തൂവിക്കൊടുക്കണം. ശേഷം ദോശക്കല്ലിൽ നെയ്യ് ഒഴിച്ച് ചുട്ടെടുക്കാവുന്നതാണ്. ഇത് ചെറിയ ബ്രൗൺ നിറം ആവുന്നത് വരെ ചുട്ടെടുക്കേണ്ടതാണ്. നല്ല പാൽപ്പായസത്തോടൊപ്പ കഴിക്കാൻ സ്വീറ്റ് ബോളി തയ്യാർ. ഇപ്രാവശ്യം ഓണസദ്യക്ക് പാൽപ്പായസവും ബോളിയും ആകട്ടെ സ്‌പെഷ്യൽ. സുരക്ഷിതരായി സാമൂഹിക അകലം പാലിച്ച് ഓണം ആഘോഷിക്കാം.

Readers Comment

Add a Comment