Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 1:11 am
  • 30th June, 2026
  • Overcast Clouds
23.68°C23.68°C
  • Humidity: 94 %
  • Wind: 1.1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

വെണ്ടയ്‌ക്കയുടെ ആരോഗ്യ ഗുണങ്ങൾ വർണിക്കാനാവാത്തതാണ്. ആരോഗ്യം സംരക്ഷിക്കുന്നതിനൊപ്പം പലവിധ രോഗങ്ങളിൽ നിന്നും മുക്തി നേടാനും വെണ്ടയ്‌ക്ക മികച്ചതാണ്. ഫൈബർ, വിറ്റാമിൻ സി, വിറ്റാമിൻ എ, വിറ്റാമിൻ കെ, വിറ്റാമിൻ കെ1, വിറ്റാമിൻ ബി6, മഗ്നീഷ്യം, ബീറ്റാ കരോട്ടിൻ തുടങ്ങി നിരവധി പോഷകങ്ങളുടെ കലവറയാണ് വെണ്ടക്ക.

വെണ്ടയ്ക്കയിൽ നാരുകൾ അടങ്ങിയിട്ടുള്ളതിനാൽ ദഹന സംബന്ധമായ പ്രശ്നങ്ങൾ അകറ്റാൻ നല്ലതാണ്. ചർമ്മസംരക്ഷണത്തിന് ഏറ്റവും നല്ലതാണ് വെണ്ടയ്ക്ക. ത്വക്ക് രോഗങ്ങൾ ഇല്ലാതാക്കാൻ വെണ്ടയ്‌ക്ക മികച്ചതാണ്. വെണ്ടയ്‌ക്കയിലെ വൈറ്റമിൻ സി ഇമ്മ്യൂൺ സിസ്റ്റത്തെ ഉദ്ദീപിപ്പിക്കുകയും അതുവഴി ശ്വേതരക്താണുക്കളുടെ അളവ് കൂട്ടുകയും ചെയ്യുന്നു.

എല്ലുകളുടെയും ശരീരത്തിന്റെയും ആരോഗ്യം നിലനിർത്താനാവശ്യമായ വൈറ്റമിനുകളാലും മിനറലുകളാലും സമ്പുഷ്‌ടമാണ് വെണ്ടയ്‌ക്ക. ആൻറിഓക്‌സിഡൻറുകളായ ബീറ്റ കരോട്ടിൻ, സെന്തീൻ, ലുട്ടീൻ എന്നിവയുമുള്ളതിനാൽ കാഴ്‌ചശക്‌തി കൂട്ടാനും ഉത്തമമാണ്.വെണ്ടയ്‌ക്ക രക്തസമ്മർദം കുറയ്ക്കാനും ഹൃദയത്തെ കഠിനാധ്വാനത്തിൽ നിന്നു മോചിപ്പിക്കാനും സഹായിക്കുന്നു. എന്നാൽ ഇതിലടങ്ങിയിരിക്കുന്ന ഓക്‌സലേറ്റുകൾ കിഡ്‌നി സ്‌റ്റോണിന് കാരണമാകുന്നതായും വിദഗ്ധർ പറയുന്നു.

Readers Comment

Add a Comment