Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 4:53 am
  • 29th September, 2026
  • Scattered Clouds
24.36°C24.36°C
  • Humidity: 95 %
  • Wind: 0.81 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കേരളത്തിനുള്ളിൽത്തന്നെ  പല സ്ഥലങ്ങളിലും പല പേരുകളിലറിയപ്പെടുന്നൊരു ചെറുമരമാണ് പുളിഞ്ചി. പുളിക്ക് പകരം കറികളിലിടാനും അച്ചാറുണ്ടാക്കാനും ജ്യുസ്, സ്ക്വാഷ് എന്നിവയുണ്ടാക്കാനും പുളിഞ്ചിക്ക ഉപയോഗിച്ച് വരുന്നു. ഇരുമ്പൻ പുളി, ഇലുമ്പി പുളി, ചിലുമ്പി പുളി എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു. മരം നിറയെ കായ്കൾ പിടിക്കുന്ന പുളിഞ്ചി കാലഭേദമില്ലാതെ കായ്ക്കുന്ന മരമാണ്.

എത്ര ഗുണമുള്ളതാണെങ്കിലും പഴയതിനെയെല്ലാം അവഗണിച്ച് അന്യ നാടുകളിൽ നിന്നും വിഷത്തിൽ പൊതിഞ്ഞു വരുന്ന പഴങ്ങളുടെയും പച്ചക്കറികളുടെയും പിറകെ  പോകുന്ന മലയാളികളുടെ മാത്രം മനസ്ഥിതി കാരണം വംശനാശം സംഭവിച്ചു കൊണ്ടിരിക്കുകയാണിന്നീ പുളിഞ്ചി മരങ്ങൾ.


പുളിഞ്ചിക്ക കൊണ്ടുള്ള ഉപയോഗങ്ങൾ

1.      വാളൻപുളി, കുടമ്പുളി എന്നിവയ്ക്ക് പകരമായി ഉപയോഗിക്കാം.
2.      മാങ്ങയ്ക്ക് പകരമായി മീന കറികളിൽ ചേർക്കാം.
3.      അച്ചാറിട്ടും ജ്യൂസ്, സ്ക്വാഷ്, വൈൻ, സൂപ്പ്, സ്വാസ്, എന്നിവയുണ്ടാക്കിയും കഴിക്കാം.
4.      വസ്ത്രങ്ങളിലെ കറകൾ നീക്കം ചെയ്യാനുപയോഗിക്കുന്നു.
5.      വെയിലത്ത് ഉണക്കി വച്ചിരുന്നും പുളിഞ്ചിക്ക ഉപയോഗിക്കാം.

 പുളിഞ്ചിക്ക ഔഷധമായി

1 പുളിഞ്ചിക്ക ജ്യൂസ്  കൊളസ്ട്രോൾ, ബ്ലഡ് പ്രഷർ എന്നിവ ശരിയാക്കാൻ സഹായിക്കുന്നു
2. പുളിഞ്ചിക്കയിൽ നിന്നുണ്ടാക്കുന്ന സിറപ്പ് പനിയ്ക്കും ചുമയ്ക്കുമുള്ള നല്ലൊരു പ്രതിവിധിയാണ്.
3. പുളിഞ്ചിയില അരച്ചെടുത്ത കുഴമ്പ് വ്രണങ്ങൾ, നീര്, മോണ്ടിനീര് എന്നിവയുടെ ചികിത്സയ്ക്കുപയോഗിക്കുന്നു
4. പുളിഞ്ചിയില ത്വക്ക് രോഗങ്ങളുടെയും ഗുഹ്യ രോഗങ്ങളുടെയും ചികിത്സയ്ക്കു പയോഗിക്കുന്നു. 

Readers Comment

Add a Comment