Forecast Weather using OpenWeatherMap with PHP

Kerala

  • Friday 6:26 pm
  • 15th May, 2026
  • Moderate Rain
30.82°C30.82°C
  • Humidity: 93 %
  • Wind: 0.96 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum onam special kadala payasam

ഓണമെന്നു കേൾക്കുമ്പോൾ ഭക്ഷണപ്രിയരുടെ  മനസിലേക്ക്  ആദ്യം ഓടിയെത്തുന്നതു ഓണസദ്യയാണ് . ഓണസദ്യയ്ക്ക് മാധുര്യം  കൂട്ടുന്ന പായസമാണ് ഓണ സദ്യയിലെ സൂപ്പർസ്റ്റാർ .പണ്ടുകാലത്ത് അമ്മമാർ രുചിയുള്ള സദ്യയും പായസവും എല്ലാം ഒരുക്കി നമുക് തന്നു . ആസ്വദിച്ചു കഴിക്കുക എന്നൊരു ഡ്യൂട്ടി മാത്രമേ നമുക്കുണ്ടായിരുന്നുള്ളു  . ഇപ്പോൾ അങ്ങനല്ല , ഓണത്തിന് നാട്ടിൽ എത്താൻ പോലും കഴിയാത്തവർ ഒരുപാടുണ്ട് .ഓണസദ്യ തനിയെ ഒരുക്കേണ്ടിവരുമ്പോൾ പ്രധാന ഐറ്റം ആയ  പായസം ഉണ്ടാക്കാൻ നന്നേ ബുദ്ധിമുട്ടുന്നവരുണ്ട്.  ഇതാ നിങ്ങൾക്ക് വേണ്ടി ഒരു  പായസത്തിന്റെ പാചകക്കുറിപ്പ് .കടലപ്പായസം ആണ് കൂട്ടത്തിൽ ഏറ്റവും ബുദ്ധിമുട്ടുള്ള  ഐറ്റം . കടല പായസം എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം. 

ആവശ്യമുള്ള സാധനങ്ങൾ :

കടല പരിപ്പ് (ബംഗാൾ ഗ്രാം ) - ഒന്നര കപ്പ് 
ശർക്കര - അഞ്ഞൂറ് ഗ്രാം 
തേങ്ങാപ്പാൽ   
    ഒന്നാം പാൽ - ഒന്നര കപ്പ് 
    രണ്ടാം പാൽ - മൂന്നു കപ്പ് 
    മൂന്നാം പാൽ -  നാലു കപ്പ് 
ഏലക്ക പൊടിച്ചത് - മൂന്നെണ്ണം 
നെയ്യ് - അഞ്ചു ടേബിൾ സ്പൂൺ 
അണ്ടി പരിപ്പ് - അര കപ്പ് 
ചുക്ക് പൊടിച്ചത് - ഒരു ടീസ്പൂൺ 
തേങ്ങാ ചെറുതായി അറിഞ്ഞത് - അര കപ്പ് 

പ്രഷർ കുക്കറിൽ   അൽപ്പം നെയ്യ് ഒഴിച്ച്  കടലപ്പരിപ്പ് ചേർത്ത് വറുക്കണം. അതിനു ശേഷം മൂന്ന് കപ്പ് വെള്ളം ചേർത്ത് പ്രഷർ കുക്കർ അടച്ചു വെച്ച് വേവിക്കണം .ഒരു ഉരുളിയിൽ അല്ലെങ്കിൽ ചുവടു കട്ടിയുള്ള വലിയ പാത്രത്തിൽ  അല്പം നെയ്യ് ഒഴിച്ച് അതിലേക്ക്  നന്നായി വെന്ത കടല പരിപ്പ് ചേർക്കണം . അതിലേക്ക് തയ്യാറാക്കി വെച്ചേക്കുന്ന  ശർക്കര പാനി ചേർക്കാം . നന്നായി ഇളക്കി കൊടുക്കുക . അതിനു ശേഷം അതിലേക്ക് തേങ്ങയുടെ മൂന്നാം  പാൽ ചേർക്കാം  നന്നായി ഇളക്കികൊണ്ടിരിക്കണം . തിള വന്നു തുടങ്ങുമ്പോൾ രണ്ടാം പാൽ ചേർക്കണം . പിന്നെയും ഇളക്കിക്കൊണ്ടിരിക്കുക . പായസത്തിലേക്ക് ഏലക്ക പൊടിച്ചത് ചേർത്ത് കൊടുക്കണം .  ഒടുവിലായി തേങ്ങയുടെ മൂന്നാം പാൽ ചേർത്ത് കൊടുക്കുക . അതിനുശേഷം തീയണയ്ക്കാം . വേറെയൊരു പാനിൽ രണ്ടു ടേബിൾസ്പൂൺ നെയ്യൊഴിച്ചു അണ്ടി പരിപ്പും  തേങ്ങാകൊത്തും വറുത്തു അത് പായസത്തിലേക്ക് ചേർക്കുക . ഏറ്റവും ഒടുവിലായി ചുക്ക് പൊടിച്ചതും ചേർക്കുക . ഓണസദ്യയ്ക്ക് ഒപ്പം കഴിക്കാനുള്ള രുചികരമായ കടലപ്പായസം തയ്യാർ .

Readers Comment

Add a Comment