Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 4:54 am
  • 29th September, 2026
  • Scattered Clouds
24.36°C24.36°C
  • Humidity: 95 %
  • Wind: 0.81 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ആപ്പിൾ ആരോഗ്യത്തിന് എത്രത്തോളം നല്ലതാണെന്ന് നമുക്കറിയാം. എന്നാൽ പലപ്പോഴും ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തിൽ ശ്രദ്ധിക്കുമ്പോൾ അത് എല്ലാ വിധത്തിലും നിങ്ങളുടെ ആരോഗ്യത്തിന് അനുയോജ്യമായതാണെന്ന് ഉറപ്പിക്കണം. കാരണം പലപ്പോഴും കഴിക്കുന്ന ഭക്ഷണമാണ് ആരോഗ്യത്തിന് ഏറ്റവും കൂടുതൽ ഗുണങ്ങൾ നൽകുന്നത്.വിറ്റാമിൻ എ, സി, കെ എന്നിവയെല്ലാം ധാരാളം പച്ച ആപ്പിളിൽ അടങ്ങിയിട്ടുണ്ട്. ഇത് കൂടാതെ പൊട്ടാസ്യം, അയേൺ, കാൽസ്യം, ആന്റി ഓക്‌സിഡന്റുകൾ എന്നിവയെല്ലാം ഇതിൽ ധാരാളം ഉണ്ട്. എന്തുകൊണ്ടും ഗുണത്തിന്റെ കാര്യത്തിൽ ചുവന്ന ആപ്പിളിനേക്കാൾ ഇരട്ടി ഗുണമാണ് പച്ച ആപ്പിൾ നൽകുന്നത്. ആരോഗ്യത്തിന്റെ കലവറയാണ് ഇതെന്ന കാര്യത്തിൽ സംശയം വേണ്ട. പച്ച ആപ്പിൾ പ്രമേഹത്തെ തോൽപ്പിക്കുന്നുണ്ട്. പ്രമേഹത്തിന്റെ കാര്യത്തിൽ എന്തുകൊണ്ടും ധാരാളം ഗുണങ്ങൾ നൽകുന്ന ഒന്നാണ് പച്ച ആപ്പിൾ.ആരോഗ്യ സംരക്ഷണത്തിന് ഏറ്റവും മികച്ച ഒന്നാണ് ചുവന്ന ആപ്പിളിനേക്കാൾ പച്ച ആപ്പിൾ. പച്ച ആപ്പിൾ കഴിക്കുന്നതിലൂടെ അത് ആരോഗ്യത്തിന് നൽകുന്ന ഗുണങ്ങൾ ചില്ലറയല്ല. ഇതിൽ പഞ്ചസാരയുടെ അളവ് വളരെ കുറവാണ്. അതിലുപരി നാരുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. മാത്രമല്ല ധാരാളം ഗുണങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്. സംശയിക്കാതെ പച്ച ആപ്പിൾ ജ്യൂസ് സ്ഥിരമായി കഴിക്കാവുന്നതാണ്. ഇത് തൊലി കളയാതെ വേണം ജ്യൂസ് തയ്യാറാക്കുന്നതിന്. അല്ലെങ്കിൽ അതിന്റെ ഗുണങ്ങൾ വേണ്ടത്ര ലഭിക്കുകയില്ല.ഹൃദയത്തിന്റെ ആരോഗ്യ സംരക്ഷണത്തിന് ഏറ്റവും മികച്ച മാർഗ്ഗങ്ങളിൽ ഒന്നാണ് പച്ച ആപ്പിൾ. ഇത് ഹൃദയ സംബന്ധമായ പ്രതിസന്ധികളെ ഇല്ലാതാക്കി ആരോഗ്യം വർദ്ധിപ്പിക്കുന്നു. ഫളവനോയ്ഡുകൾ ധാരാളം ഇതിൽ അടങ്ങിയിട്ടുണ്ട്. മാത്രമല്ല ചീത്ത കൊളസ്ട്രോൾ എന്ന പ്രശ്നത്തെ ഇല്ലാതാക്കുന്നതിനും ഏറ്റവും മികച്ചതാണ് ഗ്രീൻ ആപ്പിൾ ജ്യൂസ്.

 

Readers Comment

Add a Comment