Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 4:53 am
  • 29th September, 2026
  • Scattered Clouds
24.36°C24.36°C
  • Humidity: 95 %
  • Wind: 0.81 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

വടക്കൻ മലബാറിലെ  തേൻ നെല്ലിക്ക പ്രസിദ്ധമാണ്. പക്ഷേ തെക്കൻ മലബാറിനും തെക്കൻ ജില്ലക്കാർക്കും തേൻ നെല്ലിക്ക വല്ലപ്പോഴും ഖാദിയിൽ നിന്നൊക്കെ വാങ്ങാൻ കിട്ടുന്ന ഒരപൂർവ്വ രുചിയാണ്. ഇന്ത്യൻ ഗൂസ്‌ബറി എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന നെല്ലിക്ക ഒരു മഹാസംഭവം തന്നെയാണ്‌. അപ്പോൾ തേനിലിട്ട നെല്ലിക്കൌടെ ഗുണങ്ങൾ ആലോചിച്ച് നൊക്കൂ.

ദിവസവും ഒരു നെല്ലിക്ക കഴിക്കാൻ പണച്ചിലവോ സമയ നഷട്ടമോ ഇല്ല. എന്നാൽ ഇതിലൂടെ ലഭിക്കുന്ന ഗുണങ്ങൾ എണ്ണിയാൽ ഒടുങ്ങില്ല. അമിതവണ്ണം കുറയ്‌ക്കാൻ ഏറ്റവും നല്ല മാർഗമാണ്‌ ദിവസവും നെല്ലിക്ക കഴിക്കുന്നത്‌.

വിറ്റാമിൻ സി, ആന്റെിഓക്‌സിഡന്റെ്‌, ഫൈബർ, മിനറൽസ്‌, കാൽഷ്യം എന്നിവാൽ സമ്പന്നമാണ്‌ തേൻ നെല്ലിക്ക. സ്‌ഥിരമായി കഴിക്കുന്നത്‌ രോഗപ്രതിരോധശേഷി വർധിപ്പിക്കും.

ഇതൊന്നു വീട്ടിൽ ഉണ്ടാക്കി നോക്കിയാലോ? ശരീരത്തിന് അനേകം ഗുണങ്ങൾ കിട്ടുന്ന തേൻ നെല്ലിക്ക വളരെ എളുപ്പത്തിൽ നമ്മുടെ വീട്ടിൽ എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം.

ചേരുവ
നെല്ലിക്ക - 300 ഗ്രാം
ഏലക്ക - 5 എണ്ണം
തേൻ - 600 ഗ്രാം (നെല്ലിക്ക മൂടണം)

തയ്യാറാക്കുന്ന വിധം
നെല്ലിക്ക കഴുകി വെള്ളം വാർത്ത് എടുത്ത് ചെറിയ കഷ്ണങ്ങളാക്കി അരിയുക. നെല്ലിക്ക അരിഞ്ഞതും ഏലക്കയും കൂടി ഒരു ജാറിൽ ഇടുക. അതിലേക്ക് നെല്ലിക്ക മുങ്ങുതുവരെ തേൻ ഒഴിക്കുക. ജാർ ഒരു മാസം വരെ വൃത്തിയുള്ള സ്ഥലത്ത് സൂക്ഷിക്കുക. ഒരു മാസം കഴിഞ്ഞാൽ തേൻ നെല്ലിക്ക ഉപയോഗിക്കാം.

Readers Comment

Add a Comment