Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 4:53 am
  • 29th September, 2026
  • Scattered Clouds
24.36°C24.36°C
  • Humidity: 95 %
  • Wind: 0.81 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

രാവിലെ ഉറക്കമുണർന്നയുടനെ തേനും നാരങ്ങാനീരും ചേർത്ത വെള്ളം കുടിച്ചാൽ ലഭിക്കുന്ന ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയെന്ന് അറിയാമോ? തേനും നാരങ്ങ വെള്ളവും ആരോഗ്യകരമായ ഒരു കൂടിച്ചേരൽ മാത്രമല്ല. ശരീരത്തിലെ വിഷാംശത്തെ ഇല്ലാതാക്കുന്നത് മുതൽ ശരീരഭാരം കുറയ്ക്കുന്നതു വരെ നീളുന്നു ഈ പാനീയത്തിന്റെ വ്യത്യസ്ത ഗുണങ്ങൾ. തേനും നാരങ്ങാനീരും ഒരു ഗ്ലാസ് ഇളംചൂടുള്ള വെള്ളത്തോടൊപ്പം ചേർത്ത് ദിവസവും കുടിക്കുന്നത് ശീലമാക്കിയാൽ നിങ്ങളുടെ ആരോഗ്യ സ്ഥിതിയിൽ ഉണ്ടാകാൻ പോകുന്ന മാറ്റങ്ങളെ പറ്റി അറിയേണ്ടേ? 

പാനീയത്തിന്റെ ചില സവിശേഷതകൾ 

നിങ്ങളുടെ ദഹന പ്രശ്നങ്ങളെല്ലാം പരിഹരിക്കാൻ സഹായിക്കുന്ന ഏറ്റവും ആരോഗ്യകരമായ പോംവഴിയാണിത്. എല്ലാ ദിവസവും അതിരാവിലെ ഈ പാനീയം ശീലമാക്കി തുടങ്ങുമ്പോൾ തന്നെ നിങ്ങളുടെ ദഹനസംബന്ധമായ അസ്വസ്ഥതകളെല്ലാം പതിയെ പിൻവാങ്ങാൻ തുടങ്ങും. ദഹനവ്യവസ്ഥിതി ശരിയായി പ്രവർത്തിക്കുവാൻ ആവശ്യമായ ദഹനരസങ്ങളായ പിത്തരസം, ആമാശയ ആസിഡുകൾ എന്നിവയുടെ സ്രവണം വർദ്ധിപ്പിക്കാൻ തേനും നാരങ്ങയും മികച്ച രീതിയിൽ സഹായിക്കുന്നു. നിങ്ങൾ കഴിക്കുന്ന ഭക്ഷണത്തെ കൂടുതൽ എളുപ്പത്തിൽ ദഹന പ്രക്രിയയിലൂടെ കടത്തിവിട്ടു കൊണ്ട് പോഷകങ്ങളുടെ ആഗിരണത്തെ തടസ്സമില്ലാത്ത രീതിയിലാക്കി മാറ്റുകയും ചെയ്യുന്നു ഇത്. ചെറുചൂടുള്ള വെള്ളത്തിലാണ് ഈ ചേരുവകൾ രണ്ടും ചേർത്ത് കുടിക്കുന്നത് എങ്കിൽ ഉപാപചയ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനും വീക്കം, ഗ്യാസ് തുടങ്ങിയ പ്രശ്നങ്ങളെ കുറയ്ക്കാനും സഹായിക്കും.

Readers Comment

Add a Comment