Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 2:19 am
  • 30th June, 2026
  • Overcast Clouds
23.68°C23.68°C
  • Humidity: 94 %
  • Wind: 0.49 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പൈനാപ്പിള്‍ കഴിക്കാത്തവരായി ആരും തന്നെയുണ്ടാവില്ല മധുരമൂറുന്ന ഒരു പഴം എന്നതിലുപരി ഏറെ ആരോഗ്യ ഗുണങ്ങളുണ്ട് ഇതിന്. എവിടെയും നല്ല വിലക്കുറവില്‍ ലഭ്യമാവുന്ന കൈതച്ചക്ക മനുഷ്യ ശരീരത്തിനാവശ്യമായ നിരവധി ആരോഗ്യ മൂലികകളാണ് പ്രദാനം ചെയ്യുന്നത്. ഇവിടെയിതാ 

പൈനാപ്പിള്‍ കഴിക്കുന്നതിന്റെ ചില ഗുണങ്ങള്‍.

ഒരുകപ്പ് പൈനാപ്പിള്‍ കഷ്ണങ്ങളില്‍ ദിവസം 131 ശതമാനം വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട് . അത് ശരീത്തിലെ വൈറസുകളേയും ചര്‍മ്മത്തിലുണ്ടാകുന്ന ഇന്‍ഫക്ഷനുകളേയും പ്രതിരോധിക്കാന്‍ നിങ്ങളെ പ്രാപ്തരാക്കും. അതുകൊണ്ട് ദിവസേന പൈനാപ്പിള്‍ ജ്യൂസ് ശീലമാക്കാന്‍ ശ്രമിക്കുക.

ഏകദേശം 165 ഗ്രാം പൈനാപ്പിളില്‍ ദിവസമൂല്യത്തിന്റെ 76 ശതമാനം മാംഗനീസ് അടങ്ങിയിട്ടുണ്ട്. ഇത് ഉറച്ച എല്ലുകളുടെ സംരക്ഷണത്തിനും ആരോഗ്യകരമായ കോശഘടനയ്ക്കും ഗുണം ചെയ്യുന്നു. അതുകൊണ്ട് തന്നെ ദിവസേന പല്ലുതേച്ച് വൃത്തിയാക്കുന്നതോടൊപ്പം ഒരു ഗ്ലാസ് പൈനാപ്പിള്‍ ജ്യൂസ് കഴിച്ച് പല്ലുകളുടെ ആരോഗ്യവും സംരക്ഷിക്കൂ.ഹന പ്രക്രിയയ്ക്ക് സഹായകമാകുന്നു എന്നത് പൈനാപ്പിളിന്റെ മറ്റൊരു ഗുണമാണ്. ഇതില്‍ അടങ്ങിയിരിക്കുന്ന ബ്രോമെലയ്ന്‍ എന്ന എന്‍സൈം ദഹനക്കേട് അകറ്റാന്‍ സഹായിക്കുകയും ചുമ, കഫം എന്നിവ അകറ്റുകയും ചെയ്യും. ദഹന പ്രക്രിയ സുഗമമാക്കാന്‍ ആഹാരങ്ങള്‍ക്കിടയ്ക്ക് പൈനാപ്പിള്‍ കഴിക്കുന്നത് നല്ലതാണ്. മുറിവുകളില്‍ നിന്നും പരിക്കുകളില്‍ നിന്നും ഉണ്ടായേക്കാവുന്ന പഴുപ്പ്്,  നീര്‍വീക്കം, ചതവ്, മുറിവുണങ്ങുന്നതിനുള്ള സമയം എന്നിവ കുറയ്ക്കുന്നതിനും ബ്രോമെലയ്ന്‍ സഹായകമാണ്.കാരറ്റിനെ പോലെ തന്നെ കാഴ്ച്ച ശക്തി മെച്ചപ്പെടുത്തുന്നതിനും ആരോഗ്യകരമായ ആഹാരരീതി നിലനിര്‍ത്തുന്നതിനും പൈനാപ്പിള്‍ സഹായിക്കുന്നുണ്ട്. ഒരു ദിവസം മൂന്നോ അധിലധികമോ തവണ പൈനാപ്പിള്‍ കഴിക്കുന്നത് പ്രായപൂര്‍ത്തിയായ ഒരാളുടെ കാഴ്ച്ചശക്തി കുറയാനുള്ള സാധ്യത 36 ശതമാനം കുറയ്ക്കാനാവും. ആഹാരത്തില്‍ കൂടുതല്‍ പൈനാപ്പിള്‍ ഉള്‍പ്പെടുത്തുന്നത് നിങ്ങള്‍ക്ക് കൂടുതല്‍ ആന്റി ഓക്‌സിഡന്റുകള്‍ ലഭിക്കുന്നതിനും സഹായിക്കും.

Readers Comment

Add a Comment